ചിറ്റൂർ ∙ തമിഴ്നാട്ടിൽ നിന്നു കരിങ്കല്ലു കയറ്റി വരുന്ന ലോറികളിൽ അമിതഭാരം. പരിശോധന പേരിനു മാത്രം നടത്തി ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നു.
നികുതിയിനത്തിലും പിഴയിനത്തിലും സർക്കാരിനു പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടം. വേലന്താവളം, ഒഴലപ്പതി, നടുപ്പുണി, മീനാക്ഷിപുരം, ഗോപാലപുരം, ഗോവിന്ദാപുരം ചെക്പോസ്റ്റുകൾ വഴിയാണു ലോറികൾ കടന്നുവരേണ്ടത്. എന്നാൽ ഊടുവഴികളിലൂടെയാണു ലോറികൾ കടന്നുപോകുന്നത്.
ചെക്പോസ്റ്റ് പ്രവൃത്തി സമയം കഴിഞ്ഞും ഒട്ടേറെ ലോറികൾ കടന്നു വരുന്നുണ്ട്. ഇതു തടയാൻ രാത്രികാല പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ലോറികൾ മാത്രം പിടിച്ചു പിഴയീടാക്കുകയാണു ചെയ്യുന്നതെന്നു പരാതിയുണ്ട്.
പരാതി വ്യാപകമായതിനെ തുടർന്ന് കഴിഞ്ഞ 5 ദിവസത്തോളമായി രാത്രികാല പരിശോധന നടത്തിയിരുന്നു.
അതിൽ 10 കേസുകളിലായി 3,44,500 രൂപയാണു പിഴയിനത്തിൽ ഈടാക്കിയത്. പ്രതിദിനം മുന്നൂറിലേറെ ലോറികളാണ് അമിതഭാരം കയറ്റി വരുന്നത്.
ഇവയിൽ ഭൂരിഭാഗവും രാത്രികാലങ്ങളിലാണ് വരുന്നത്. അമിതഭാരം കയറ്റിയിട്ടുണ്ടെന്നു തെളിഞ്ഞാൽ ചുരുങ്ങിയത് 20,000 രൂപയാണു പിഴയീടാക്കുന്നത്.
പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണു സർക്കാരിനുണ്ടാകുന്നത്. ചെക്പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നതായി ആരോപണം ശക്തമാണ്. ലോറികൾ പൊലീസിന്റെ കണ്ണിൽപെടാതിരിക്കാൻ നിരീക്ഷണത്തിനായി യുവാക്കളും ഇവിടെ സജീവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]