പാലക്കാട് ∙ മലയാള മനോരമയുടെ കാർഷിക പ്രസിദ്ധീകരണമായ ‘കർഷകശ്രീ’യുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായുള്ള കർഷകശ്രീ കർഷകസഭ ഒക്ടോബർ 10, 11 തീയതികളിൽ പാലക്കാട് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ നടക്കും. പ്രധാന കാർഷികമേഖലകളിൽ കൃഷിയും കർഷകരും േനരിടുന്ന െവല്ലുവിളികൾ തുറന്നു ചർച്ച ചെയ്യുകയും പരിഹാരം തേടുകയുമാണ് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും കൃഷിവിദ്ഗ്ധരും കൂടി പങ്കെടുക്കുന്ന ഈ കർഷക കൂട്ടായ്മകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രദർശന– വിപണനമേളയുമുണ്ട്. പാരച്യൂട്ട് കൽപവൃക്ഷയാണ് മുഖ്യ പ്രായോജകർ.
ലാൻഡ് ലിങ്ക്സ് ഡവലപ്പേഴ്സും പ്രേംദീപ് ജുവൽസ് ഗോൾഡ് ആൻഡ് ഡയമണ്ട്സും പവേഡ് ബൈ പ്രായോജകരാണ്. ക്ലിപ്സ് ആണ് ഫൊട്ടോഗ്രഫി പാർട്നർ. ഫെർട്ടിലൈസർ പാർട്നർ കൺസോളിഡേറ്റഡ് അഗ്രോ.
കാർഷിക സെമിനാറിൽ പങ്കെടുക്കാം, അറിവു തേടാം, സമ്മാനം നേടാം; ഇന്നു തന്നെ റജിസ്റ്റർ ചെയ്യൂ, ഫോൺ: 94951 73551
∙ ഒക്ടോബർ 10: 10.30: നാളികേരക്കൃഷിയിൽ പരമാവധി വരുമാനം നേടാനുള്ള വഴികൾ തേടുന്ന ചർച്ചയോടെയാണ് െസമിനാർ പരമ്പരയുടെ തുടക്കം.
ഇടവിളകൾ, നാളികേരത്തിന്റെ മൂല്യവർധന, കീട, രോഗബാധകൾക്കുള്ള പരിഹാരങ്ങൾ തുടങ്ങിയവ അവതരിപ്പിക്കും. ∙ ഉച്ചയ്ക്ക് 2.00: കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകൾക്കും അവയുടെ സംരംഭങ്ങൾക്കുമുള്ള വായ്പ, ധനസഹായം. ഇൻഷുറൻസ് എന്നിവ നബാർഡ്, ലീഡ് ബാങ്ക്, േകരള ബാങ്ക്, കൃഷി– മൃഗസംരക്ഷണ– മത്സ്യവകുപ്പുകൾ, േഹാർടികൾചർ മിഷൻ എന്നിവയുടെ പ്രതിനിധികൾ അവതരിപ്പിക്കും. ∙ രാവിലെ 10, ഓപ്പൺ ഫോറം: പാലക്കാട്ടെ നെൽകൃഷിക്കാരുടെ പ്രശ്നങ്ങളും വന്യജീവിശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന ഗുരുതരപ്രശ്നങ്ങളും തുറന്നു ചർച്ച ചെയ്യാം.
വകുപ്പു മന്ത്രിമാരുടെ സാന്നിധ്യം ചർച്ചയെ സജീവമാക്കും.
∙ ഉച്ചയ്ക്ക് 2.00: മാവും പുതുതലമുറ ഇനങ്ങളും ഉൾപ്പെടെ പഴവർഗങ്ങൾ, പച്ചക്കറി, കൂൺ, മത്സ്യം എന്നിവയുടെ കൃഷിയിലും പശുവളർത്തലിലും ഫാം ടൂറിസം മേഖലയിലും പാലക്കാടിന്റെ സാധ്യതകൾ ചർച്ച ചെയ്യും. മികച്ച കർഷകരും കൃഷിശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും സംരംഭകരുമാണ് ഓരോ സെമിനാറിലും വിഷയങ്ങൾ അവതരിപ്പിക്കുക. സംശയനിവാരണത്തിനുള്ള അവസരവുമുണ്ടാകും.
പ്രദർശനത്തിലേക്ക് സംരംഭകർക്ക് സ്വാഗതം ; സ്റ്റാൾ ബുക്ക് ചെയ്യാം, ഫോൺ: 95674 02353
കർഷകസഭയുടെ ഭാഗമായി പ്രദർശന– വിപണനമേളയുമുണ്ട്.
വിത്തും െതെയുമടക്കം നടീൽവസ്തുക്കൾ, പുതിയ പോട്ടിങ് മാധ്യമങ്ങൾ, പുതുതലമുറ വളങ്ങൾ, കീടനാശിനികൾ, കാർഷികോപകരണങ്ങൾ, യന്ത്രങ്ങൾ, നന എളുപ്പമാക്കുന്ന സംവിധാനങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, വായ്പാ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അണിനിരക്കുന്നു.
വിള സംസ്കരണം, മൂല്യവർധന, ഫാം ടൂറിസം സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്റ്റാളുകളുമുണ്ടാവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]