
പാലക്കാട് ജില്ലയിൽ ഇന്ന് (17-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും.
∙ ശക്തമായ കാറ്റും വീശും
∙ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ഡോക്ടർ നിയമനം
ഷൊർണൂർ ∙ നഗരസഭയുടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒപിയിലേക്കു ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രായ പരധി: 2025 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്, അഭിമുഖം 20ന് രാവിലെ 11ന് ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ. യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി റജിസ്ട്രേഷൻ നിർബന്ധം
അധ്യാപക ഒഴിവ്
ലക്കിടി ∙ പാമ്പാടി ഗവ. എച്ച്എസ്എസിൽ എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 19ന് രാവിലെ 10ന് നടക്കും.
ലക്കിടി ∙ പഴയന്നൂര്‍ ഗവ. എച്ച്എസ്എസില്‍ എച്ച്എസ്എസ്ടി ഗണിതം (ജൂനിയര്‍) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2.30ന് നടക്കും.
അഗളി∙ ജിവിഎച്ച്എസ് സ്കൂളിൽ എച്ച് എസ്എസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂനിയർ), എച്ച്എസ്എസ്ടി കൊമേഴ്സ് (ജൂനിയർ), എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ) എന്നീ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച: നാളെ രാവിലെ 11.30ന്.
കുഴൽമന്ദം∙ ഗവ.മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെയുള്ള ബിരുദാനന്തര ബിരുദമാണു കുറഞ്ഞ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20നു കൂടിക്കാഴ്ചയ്ക്ക് എത്തേണ്ടതാണ്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്കു രാവിലെ 9നും ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് ഒന്നിനുമാണു കൂടിക്കാഴ്ച. ഫോൺ: 8547005086.
ആലത്തൂർ∙ പുള്ളോട് ജിഎൽപിഎസിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപി എസ്ടി മലയാളത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18 ന് 10ന്. ഫോൺ: 8547016140.
തേനാരി ∙ ഗവ.ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് (ഹൈസ്കൂൾ വിഭാഗം) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19നു രാവിലെ 10.30ന്.
ടീച്ചർ, ആയ ഒഴിവ്
തിരുവേഗപ്പുറ ∙ പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്കു താല്‍ക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 24ന് രാവിലെ 10. 30നു പഞ്ചായത്ത് ഓഫിസില്‍.