പെരിങ്ങോട്ടുകുറിശ്ശി ∙ ചൂലനൂർ മയിൽ സങ്കേതം റോഡിൽ ഒന്നാം ഘട്ടം ഫയർലൈൻ തീർക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നാലു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന മയിൽ സങ്കേതത്തിൽ പ്രധാനമായും അഞ്ചു റോഡുകളുണ്ട്. വിവിധ ജനവാസ കേന്ദ്രങ്ങളിലേക്കു യാത്രചെയ്യുന്നതിനായി മയിൽ സങ്കേതത്തിലൂടെയാണു റോഡ് നിർമിച്ചിട്ടുള്ളത്.
നടുവത്തുപാറയിൽ നിന്ന് ആലത്തൂർ ഭാഗത്തേക്കുള്ള തരൂർ പള്ളി റോഡും മയിൽ സങ്കേതത്തിലൂടെയാണു കടന്നു പോകുന്നത്.
ഒട്ടേറെ പേർ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മേപ്പാടത്തേക്കും നരിയേലകുണ്ടിലേക്കും സങ്കേതത്തിലൂടെ വേണം പോകാൻ.
ഫണ്ടിന്റെ ലഭ്യതയനുസരിച്ചു വാച്ചർമാരെ ഉപയോഗിച്ച് സാധാരണ, മൂന്നു ഘട്ടങ്ങളിൽ ഫയർലൈൻ തീർക്കുകയാണു പതിവ്. റോഡിന്റെ ഇരുഭാഗത്തും വീണുകിടക്കുന്ന ഉണങ്ങിയ ഇലകളും പാഴ്ച്ചെടികളും മയിൽ സങ്കേതത്തിനു ഭീഷണിയാകുന്നതായും പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

