കാഞ്ഞിരപ്പുഴ ∙ മാലിന്യം തള്ളുന്നതും കുഴിച്ചുമൂടുന്നതുമായി ബന്ധപ്പെട്ടു രണ്ടു മെംബർമാർ തമ്മിൽ കൊമ്പുകോർത്ത പൊറ്റശ്ശേരി കല്ലമല ഉന്നതി റോഡിൽ മാസങ്ങൾക്കിപ്പുറം മാലിന്യം കുമിഞ്ഞു കൂടുന്നു. തെരുവുനായ്ക്കളുടെ ശല്യമേറിയതോടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയായി.രണ്ടാം വാർഡിന്റെയും മൂന്നാം വാർഡിന്റെയും അതിർത്തിയായിരുന്നു ഈ റോഡ്.
റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളുന്നതും പതിവാണ്. ഹരിത കർമ സേനയുടെ മിനി മാലിന്യ സംഭരണ കേന്ദ്രവും ഇവിടെ ഒരുക്കിയിരുന്നു.
ഈ സംഭരണ കേന്ദ്രത്തിനു സമീപം റോഡിലെ മാലിന്യം കുഴിയെടുത്തു മൂടുന്നതു സംബന്ധിച്ചാണ് മെംബർമാർ പരസ്പരം വാഗ്വാദവും പ്രതിഷേധവുമുണ്ടായത്.മൂന്നാം വാർഡിലെ മാലിന്യം രണ്ടാം വാർഡിലെ സ്ഥലത്തു കുഴിച്ചുമൂടാൻ അനുവദിക്കില്ലെന്ന വാദം ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇടപെടുകയും റോഡരികിൽ കുഴിയെടുത്തു മാലിന്യം മൂടുകയും ചെയ്തു. മിനി മാലിന്യ സംഭരണം കേന്ദ്രം മറ്റൊരിടത്തേക്കു മാറ്റി പ്രശ്നം പരിഹരിച്ചു.നിലവിൽ, മാലിന്യം ചാക്കുകളിലാക്കി ഇവിടെ തള്ളുന്നതു പതിവായി. പൊറ്റശ്ശേരി സ്കൂളിലേക്കുള്ള ഒട്ടേറെ കുട്ടികൾ ഉൾപ്പെടെ ഇതുവഴിയാണു സഞ്ചരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

