ഒറ്റപ്പാലം∙ നഗരത്തിൽ ദിവസങ്ങളായി ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം അവതാളത്തിൽ. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന നിലയിലാണു പ്രതിസന്ധി. നഗരത്തിനു പുറമേ, കണ്ണിയംപുറം, പനമണ്ണ, വരോട് പ്രദേശങ്ങളിലും ജലവിതരണം പ്രതിസന്ധിയിലാണ്.
വരോട് ചേരിക്കുന്നിലെ സംഭരണിയിൽ നിന്നു വെള്ളം വിതരണം ചെയ്യുന്ന പൈപ് ലൈൻ ദിവസങ്ങൾക്കു മുൻപു പൊട്ടിയതോടെ രൂപപ്പെട്ട പ്രതിസന്ധിയാണിത്.
ഒറ്റപ്പാലം–ചെർപ്പുളശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായ കലുങ്ക് നിർമാണത്തിനിടെയാണു പൈപ് പൊട്ടിയത്. ഇതോടെ ജലവിതരണം നിർത്തിവയ്ക്കുകയായിരുന്നു.
ഒരു തവണ അറ്റകുറ്റപ്പണി നടത്തിയ പൈപ് ലൈൻ വീണ്ടും പൊട്ടിയതോടെയാണു പിന്നെയും പ്രതിസന്ധി രൂപപ്പെട്ടത്. ഹോട്ടലുകളുടെയും ബേക്കറികളുടെയും പ്രവർത്തനം പോലും അവതാളത്തിലായി.
ഗാർഹിക ഗുണഭോക്താക്കളും വെള്ളമില്ലാതെ പ്രതിസന്ധിയിലാണ്.
ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപനസമിതി ജല അതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.പി.അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് സലിം, ട്രഷറർ ടി.സുരേഷ്ബാബു, പി.വി.ബഷീർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

