കൊപ്പം ∙ കൃഷിനാശവും ചെലവു കൂടിയതും കാരണം യന്ത്രവൽകൃത നെൽക്കൃഷി താങ്ങാനാകാതായതോടെ കൃഷിപ്പണികൾക്കായി വീണ്ടും അതിഥിത്തൊഴിലാളികളെ ആശ്രയിച്ച് കർഷകർ. പട്ടാമ്പി ബ്ലോക്ക് പരിധിയിലെ പാടശേഖരങ്ങളിൽ ഇത്തവണ ഒന്നാം വിള നെൽക്കൃഷിക്ക് ഞാറു പറിക്കുന്നതും നടീൽ നടത്തുന്നതും ഉൾപ്പെടെ ചെയ്യുന്നത് അതിഥിത്തൊഴിലാളികൾ.
മുൻ വർഷങ്ങളിൽ എല്ലാ ജോലികളും യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു ചെയ്തിരുന്നത്. നാട്ടുകാരായ തൊഴിലാളികളെ കൃഷിപ്പണിക്കു കിട്ടാതായതും കൂലി വർധനയും കാരണമായിരുന്നു പൂർണമായും യന്ത്രവൽകൃത നെൽക്കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്.
വിളയൂർ പഞ്ചായത്തിലെ 496 ഏക്കറിൽ 300ൽ ഏറെ ഏക്കർ സ്ഥലത്തും ഇത്തവണ അതിഥിത്തൊഴിലാളികളാണ് കൃഷിപ്പണി ചെയ്യുന്നത്.
സ്വദേശികളായ തൊഴിലാളികളെ വിളിച്ചു കൃഷിപ്പണി നടത്തിയാൽ ഏക്കറിനു 11000 രൂപയിലേറെ ചെലവു വരും. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് കർഷകർക്ക് ഏഴായിരത്തോളം രൂപ സബ്സിഡി കിട്ടുമെന്ന് പറയുമെങ്കിലും വാഗ്ദാനങ്ങളിലൊതുങ്ങുകയാണ്.
കാർഷിക മേഖലയ്ക്ക് നീക്കിവച്ച ഫണ്ടുകൾ കർഷകരിലേക്ക് എത്തുന്നില്ല. തമിഴ്നാട്ടിൽ നിന്നായിരുന്നു യന്ത്രങ്ങൾ കരാർ അടിസ്ഥാനത്തിൽ എത്തിച്ചിരുന്നത്.
കേടായ യന്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് വിളവിനെ സാരമായി ബാധിക്കാൻ കാരണം.
യന്ത്രം ഉപയോഗിച്ചു നട്ടാലും തൊഴിലാളികളെ വിളിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി സെക്രട്ടറി കെ.വിശ്വനാഥൻ പറഞ്ഞു.
അസം, ഗുജറാത്ത്, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീ തൊഴിലാളികളാണ് കുറഞ്ഞ ചെലവിൽ പാടം പണിക്കു വന്നിരിക്കുന്നത്.
പട്ടാമ്പി ബ്ലോക്കിൽ കൊപ്പം, വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ ഒന്നാം വിള നെൽക്കൃഷി കഴിഞ്ഞേ ഇവർ ഇനി മടങ്ങൂ. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലെ കൃഷിപ്പണികളും ഇവർ നടത്തും.
ഏക്കറിനു 5500 രൂപയാണ് ഇവരുടെ കൂലി. കഴിഞ്ഞ തവണ സുപ്രിയ വിത്ത് ഇറക്കിയത് തിരിച്ചടിയായതിനാൽ ഇത്തവണ പൊന്മണി വിത്താണ് വിളവിറക്കിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]