ഒറ്റപ്പാലം ∙ സൗത്ത് പനമണ്ണയിൽ വാടകവീട് കേന്ദ്രീകരിച്ച് അനധികൃത പടക്ക വിപണിയുടെ മറവിൽ നടത്തിയ ലഹരി ഇടപാടു കേന്ദ്രം പൊലീസ് കണ്ടെത്തി. ഒറ്റപ്പാലം, ഷൊർണൂർ സ്വദേശികളായ 6 പേർ കസ്റ്റഡിയിലായി.
ഇവിടെ നിന്നു 49 ഗ്രാം എംഡിഎംഎയും അരക്കിലോയോളം കഞ്ചാവും വൻ തോതിൽ പടക്കശേഖരവും കസ്റ്റഡിയിലെടുത്തു.ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. അനുമതിയില്ലാതെ ഇരുപതോളം പെട്ടികളിലായി സൂക്ഷിച്ച പടക്കശേഖരമാണ് കസ്റ്റഡിയിലെടുത്തത്.
ഇവ പിക്കപ് വാനിൽ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികൾ രാത്രി വൈകിയും തുടരുകയാണ്. കണ്ണിയംപുറം സൗത്ത് പനമണ്ണ റോഡിലെ വാടക വീട്ടിലായിരുന്നു ലഹരി ഇടപാടും അനധികൃത പടക്കശേഖരവും.
സംഭവസ്ഥലത്തു നിന്നാണു യുവാക്കൾ കസ്റ്റഡിയിലായത്.
ലഹരി ഉൽപന്നങ്ങൾക്കു പുറമേ, അനുമതിയില്ലാതെ വിൽപനയ്ക്കു സൂക്ഷിച്ച പടക്കശേഖരമാണു പിടിച്ചെടുത്തതെന്നു പൊലീസ് പറഞ്ഞു. ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഷൊർണൂർ ഇൻസ്പെക്ടർ വി.രവികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ദേഹപരിശോധന ഉൾപ്പെടെയുള്ള നടപടികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]