
അലനല്ലൂർ∙ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ വർഷങ്ങൾക്കു മുൻപു നിർമിച്ച ഒരു കെട്ടിടം തകർച്ചാ ഭീഷണിയിൽ. കെട്ടിടത്തിന്റെ തറയിലും ചുമരിലും അപകടകരമായ രീതിയിൽ വിള്ളൽ വീണ നിലയിലാണ്. കെട്ടിടങ്ങളുടെ നവീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് 29 ലക്ഷം രൂപ വകയിരുത്തിട്ടുണ്ടെങ്കിലും ഈ കെട്ടിടമാണ് ഇപ്പോഴും നഴ്സുമാർ അടക്കമുള്ള ജീവനക്കാർ വിശ്രമിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിനു പിറകുവശത്തുള്ള ശുചിമുറികളിലേക്കും മറ്റും പോകുന്നതും ഈ വിള്ളൽ വീണ ചുമരിനോടു ചേർന്നാണ് എന്നുള്ളതും ഏറെ അപകടകരമാണ്.
കെട്ടിടത്തിന്റെ ഒരു മുറിയുടെ കോണിലുള്ള രണ്ടു ചുമരുകളിലും വിളളൽ വീണിട്ടുണ്ട്.ദിവസവും മുന്നൂറിൽപരം രോഗികൾ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ അറിയാത്ത ആളുകളാണ് ഈ ശുചിമുറിയിലേക്കു പോകുന്നതെന്നതും ഏറെ അപകടകരമാണ്.അപകടങ്ങൾ സംഭവിക്കും മുൻപ് ഇതുവഴി ആളുകളുടെ നടത്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]