മരുതറോഡ് ∙ ജോലി കഴിഞ്ഞു ഭർത്താവിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന യുവതിക്കു വാഹനാപകടത്തിൽ ദാരുണാന്ത്യം. റോഡിൽ വീണു ഭർത്താവിനും പരുക്കേറ്റു. കെഎസ്എഫ്ഇ പാലക്കാട് ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്സ് ഗാർഡർ അഹലം വീട്ടിൽ കെ.ഷെഹ്നയാണു (37) മരിച്ചത്.
ഭർത്താവ് തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുൽ ജലീലിനു പരുക്കേറ്റു. ഷെഹ്ന പാലക്കാട് ട്രാഫിക് പൊലീസിലെ എഎസ്ഐ മെഹ്റുബാനുവിന്റെയും കരീമിന്റെയും മകളാണ്.
ഇന്നലെ വൈകിട്ട് 6.10നു ചന്ദ്രനഗറിലുള്ള ഐടിഐ റെസ്റ്റ്ഹൗസിനു സമീപമാണ് അപകടം.
ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു റോഡിലേക്കു തെറിച്ചു വീണ ഷെഹ്നയുടെ തലയിലൂടെ പിന്നാലെയെത്തിയ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നെന്നു കസബ പൊലീസ് പറഞ്ഞു. ഇവർ തൽക്ഷണം മരിച്ചു. കാലിനും കൈക്കും പരുക്കേറ്റ അബ്ദുൽ ജലീൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ലോറി കോയമ്പത്തൂർ ഭാഗത്തേക്കു പോവുകയായിരുന്നു. റോഡരികിലെ മണലിലും മെറ്റലിലും കയറിയാണു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ഷെഹ്ന ഒരു വശത്തേക്കും അബ്ദുൽ ജലീൽ മറുവശത്തേക്കും തെറിച്ചു വീണു.
കസബ പൊലീസും ഹൈവേ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. കബറടക്കം പിന്നീടു നടക്കും.
അൽഹാൻ, അഹിയാൻ എന്നിവരാണു മക്കൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

