കോയമ്പത്തൂർ ∙ കോയമ്പത്തൂരിൽ നടന്ന കവർച്ച കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ പ്രതി കൊടുംകുറ്റവാളിയെന്ന് സിറ്റി പൊലീസ്. തിരുച്ചിറപ്പള്ളി എടമലൈപ്പട്ടി പുതൂർ, ശ്രീനിവാസ നഗറിൽ താമസിച്ചിരുന്ന ദിണ്ടുക്കൽ ഭഗവതി അമ്മൻ കോവിൽ വീഥിയിലെ രാജശേഖറിന് (32) ആണ് വയറ്റിലും തുടയിലും വെടിയേറ്റത്.
തിരുച്ചിറപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണിയാൾ.
21 വയസ്സു മുതൽ കുറ്റകൃത്യം നടത്തുന്ന ഇയാൾക്കെതിരെ 70 ക്രിമിനൽ കേസുകൾ ഉണ്ട്. വർഷങ്ങൾക്കു മുൻപ് നടന്ന കേസിൽ ഇയാൾ വഴുതി വീണ് കാൽ ഒടിഞ്ഞിരുന്നു.
തനിച്ചു മാത്രം കവർച്ച നടത്തുന്ന ഇയാൾ വീട്ടിൽ തനിച്ചു കഴിയുന്ന സ്ത്രീകളെ പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്തിരുന്നു. 2018-ൽ ശിവഗംഗ ചെട്ടിനാട് ഭാഗത്ത് കവർച്ചയ്ക്കിടെ യുവതിക്ക് നൽകിയ ക്ലോറോഫോം തുണി മുഖത്തുനിന്നു മാറ്റാത്തതിനെത്തുടർന്ന് ഇവർ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ 14 കാരിയെയും പീഡിപ്പിച്ച ശേഷമാണ് സ്ഥലം വിട്ടത്.
ഇത്തരത്തിൽ കവർച്ച നടത്തുകയും പിന്നീട് ക്ഷേത്ര ദർശനം നടത്തുകയുമാണ് പ്രതിയുടെ രീതി. സുഖലോലുപതയിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ഒരു അഭിഭാഷകന്റെ സഹായം കൂടിയുണ്ടെന്ന് കരുതുന്നുണ്ട്.
ഇയാളെയും പിടികൂടി ചോദ്യംചെയ്ത് വരികയാണ്.
പ്രതിയുടെ പക്കൽ നിന്ന് ആഭരണങ്ങളൊന്നും കണ്ടെത്താനായില്ല. ഇത് സൂക്ഷിച്ചിരിക്കുന്നതും വിൽപന നടത്തുന്നതുമായ സ്ഥലങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

