ഒറ്റപ്പാലം∙ കോടികൾ മുടക്കി റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നു. അടിസ്ഥാനസൗകര്യ വികസനവും സൗന്ദര്യവൽക്കരണവും അന്തിമഘട്ടത്തിലെത്തിയതോടെ സ്റ്റേഷന്റെ മുഖഛായ മാറി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പാർക്കിങ് കേന്ദ്രങ്ങൾ വിപുലീകരിച്ചു.
നേരത്തേയുണ്ടായിരുന്ന പാർക്കിങ് കേന്ദ്രം നവീകരിച്ചതിനു പുറമേ, മറ്റു 2 ഇടങ്ങളിൽ കൂടി വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യം ഒരുക്കി. നിലം ഇന്റർലോക് ടൈൽസ് പതിച്ചും ലൈറ്റുകൾ സ്ഥാപിച്ചും പാർക്കിങ് കേന്ദ്രങ്ങൾ മനോഹരമാക്കി.
പ്ലാറ്റ്ഫോം വിപുലീകരണവും പൂർത്തിയായി.
ഒന്നാം നമ്പർ പ്ലാറ്റ്ഫോം ആണു വീതിയും നീളവും കൂട്ടിയത്. പ്ലാറ്റ്ഫോമുകൾക്കു മുകളിലെ മേൽക്കൂരകളും വിപുലീകരിച്ചു.
നേരത്തെ പ്ലാറ്റ്ഫോമുകളിൽ പലയിടത്തും യാത്രക്കാർക്കു വെയിലും മഴയുമേറ്റു ട്രെയിൻ കാത്തുനിൽക്കേണ്ട സാഹചര്യമായിരുന്നു.
പ്ലാറ്റ്ഫോമുകളിൽ പുതിയ ഫാനുകൾ സ്ഥാപിച്ചു.
ഇരിപ്പിടങ്ങളും ഒരുക്കി. സ്റ്റേഷനുള്ളിൽ ശീതീകരിച്ച കാത്തിരിപ്പുമുറിയും യാത്രക്കാർക്കു തുറന്നുകൊടുത്തു.
ടിക്കറ്റ് കൗണ്ടറുകളുടെ നവീകരണവും പൂർത്തിയായി. സ്റ്റേഷന്റെ മുൻഭാഗം ഉൾപ്പെടെ കെട്ടിടത്തിന്റെ സൗന്ദര്യവൽക്കരണവും അന്തിമഘട്ടത്തിലാണ്.
സ്റ്റേഷന്റെ മുൻവശം പാതയോരം നവീകരിക്കാൻ ഡിവിഷനൽ റെയിൽവേ മാനേജർ നേരിട്ടെത്തി നഗരസഭയോടു ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. അമൃത് ഭാരത് പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട
10 കോടിയിലേറെ രൂപ വിനിയോഗിച്ചാണു സ്റ്റേഷനിൽ നവീകരണ പദ്ധതി നടപ്പാക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]