കുഴൽമന്ദം∙ ദേശീയപാത വെള്ളപ്പാറയിൽ ഡ്രെയ്നേജ് സൗകര്യം ഏർപ്പെടുത്താതിനെത്തുടർന്നു ദേശീയപാതയിലേക്കു വെള്ളവും ചെളിയും ഒഴുകി അപകടമുണ്ടാവുന്നതു തടയാൻ ദേശീയപാത അതോറിറ്റി അധികൃതർ രംഗത്തെത്തി. ഈ സ്ഥലത്തു ഡ്രെയ്നേജ് സ്ഥാപിക്കാനായി വലിയ കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ചു മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്താനാണു തീരുമാനം.
ഇതിന്റെ മുന്നോടിയായി കോൺക്രീറ്റ് പൈപ്പുകൾ എത്തിച്ചു. പെട്ടെന്നു തന്നെ പണികൾ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളപ്പാറയിൽ പുതുതായി സ്ഥാപിക്കുന്ന ഐഒസിയുടെ പെട്രോൾ പമ്പിന്റെ നിർമാണത്തിനു മുൻപ് ഡ്രെയ്നേജ് സൗകര്യം ഏർപ്പെടുത്താത്തതിനെത്തുടർന്ന് ദേശീയപാതയിയിലേക്കു മഴയത്ത് അധികമായി വെള്ളവും ചെളിയും അടിഞ്ഞുകൂടി വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി അപകടങ്ങൾ പതിവായിരുന്നു.
ഇതു സംബന്ധിച്ചു ‘മനോരമ’ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണു നടപടി.
പരിഹാരം കാണണമെന്നാവശ്യപ്പെട്ടു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസും ദേശീയപാത അതോറിറ്റി അധികാരികൾക്കു പരാതി നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]