പാലക്കാട് ∙ മാട്ടുമന്ത പൊതു ശ്മശാനത്തിലുണ്ടായ തീപിടിത്തത്തിൽ കാർ കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണു തീപിടിത്തമുണ്ടായത്.
ഇവിടെ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് ശ്മശാനവളപ്പിൽ നിർത്തിയിട്ടിരുന്ന കാറിലേക്കു തീ പടരുകയായിരുന്നു.
കാർ പൂർണമായും കത്തിനശിച്ചു. മൂന്നു വർഷത്തിലധികമായി ഇവിടെ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കിടന്നിരുന്ന കാറാണിത്. വാഹനത്തിന് നമ്പർ പ്ലേറ്റ് പോലും ഇല്ലാതിരുന്നതിനാൽ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല.
തീ ആളിപ്പടരുകയും വൻ തോതിൽ പുക ഉയർന്ന് പ്രദേശമാകെ വ്യാപിക്കുകയും ചെയ്തതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഇവർ അറിയിച്ചതിനെത്തുടർന്നു പാലക്കാട് ഫയർ സ്റ്റേഷനിൽ നിന്ന് ഗ്രേഡ് സ്റ്റേഷൻ ഓഫിസർ എസ്.ഷാജു, സീനിയർ ഫയർ ഓഫിസർ സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 2 യൂണിറ്റ് എത്തി ഒരു മണിക്കൂറോളം ശ്രമിച്ചാണു തീയണച്ചത്. ഇവിടെ ശ്മശാന വളപ്പിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ വേറെയും വാഹനങ്ങൾ ഉണ്ടെന്നും ഇവിടേക്ക് ആളുകൾ മാലിന്യങ്ങൾ വലിച്ചെറിയുന്നതു പതിവാണെന്നും രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെനനും നാട്ടുകാർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

