കൊല്ലങ്കോട് ∙ കാട്ടാനകൾ നെൽക്കൃഷിയും തെങ്ങും കമുകും നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വാഴക്കോട്ടെ നരേന്ദ്രന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന നെൽപാടത്തിലൂടെ നടന്നു വ്യാപക നാശം സൃഷ്ടിച്ചു.
നാല് ഏക്കറോളം സ്ഥലത്തെ നെൽക്കൃഷിയാണു നശിപ്പിച്ചത്. ഒരാഴ്ചയായി ദിവസവും രാത്രി ആനകൾ ജനവാസ മേഖലയോടു ചേർന്നുള്ള കൃഷിയിടങ്ങളിലെത്തുന്നുണ്ട്.
ഇതു തടയാൻ വനംവകുപ്പ് ജീവനക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്തതിൽ കർഷകർ അമർഷത്തിലാണ്. കൊല്ലങ്കോട് പഞ്ചായത്തിലെ വാഴപ്പുഴ, തേക്കിൻചിറ, ചീളക്കാട്, പെരിങ്ങോട്ടുശ്ശേരി കളം എന്നിവിടങ്ങളിലാണു പ്രധാനമായും നാശം ഉണ്ടാക്കിയിരിക്കുന്നത്.
കർഷകരായ എൻ.കെ.രാമചന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, ആർ.വെങ്കിടേഷ് എന്നിവരുടെ കൃഷി നശിപ്പിച്ചതിനൊപ്പം കൃഷിയിടങ്ങൾക്കു ചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരവേലികൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചെമ്മണാംപതി മുതൽ എലവഞ്ചേരി പഞ്ചായത്തിലെ പോക്കാമട വരെയുള്ള ഭാഗങ്ങളിലെ ആനകളാണ് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.
ആനകളെ കാടുകയറ്റാൻ കൊല്ലങ്കോട് റേ ഞ്ച് വനംവകുപ്പ് ജീവനക്കാരും ആർആർടിയും ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണ്. ഇതിനിടെ കരടിയുടെ സാന്നിധ്യം വനംവകുപ്പ് ജീവനക്കാർക്കു വെല്ലുവിളി ഉയർത്തുന്നുണ്ട്.
രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ ജീവനക്കാർക്കു നേരെ കരടിയുടെ ആക്രമണമുണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

