കഞ്ചിക്കോട് ∙ വനംവകുപ്പിനു കീഴിൽ പരിശീലനം നേടിയ സർപ്പ വൊളന്റിയർമാർ കഞ്ചിക്കോട്ട് നിന്ന് ഇന്നലെ മാത്രം പിടികൂടിയത് 2 മലമ്പാമ്പിനെയും ഒരു മൂർഖൻ പാമ്പിനെയും. ഇന്നലെ രാവിലെ കഞ്ചിക്കോട് അസീസി സ്കൂളിനു സമീപം വിദ്യാനഗറിൽ ജനവാസ മേഖലയിലിറങ്ങിയ മലമ്പാമ്പിനെ പിടികൂടിയതാണ് ആദ്യ കേസ്.
ജനവാസ മേഖലയിൽ എത്തിയ മലമ്പാമ്പ് താറാവിനെ വിഴുങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഈ പ്രദേശത്ത് ഒട്ടേറെ കോഴികളെയും താറാവുകളെയും കാണാതായിട്ടുണ്ട്. ഇന്നലെ പാമ്പ് താറാവിനെ വിഴുങ്ങിയതു കണ്ട
നാട്ടുകാരാണ് സർപ്പ വൊളന്റിയർമാരുടെ സഹായം തേടിയത്.
വൊളന്റിയർമാരായ എ.മയിൽസ്വാമി, ബി.സുഭാഷ് എന്നിവരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കഞ്ചിക്കോട് കിഴക്കേമുറിയിൽ നിന്നാണു മൂർഖൻ പാമ്പിനെ പിടികൂടിയത്. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന വീടിനു സമീപമാണ് പാമ്പിനെ കണ്ടെത്തിയത്.
സർപ്പ വൊളന്റിയർമാരായ ബിബിൻ കഞ്ചിക്കോട്, കെ.രമേഷ് എന്നിവരെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി.
രാത്രി ഇൻസ്ട്രുമെന്റേഷനു സമീപത്തു കണ്ടെത്തിയ മലമ്പാമ്പിനെയും സർപ്പ വൊളന്റിയർമാരെത്തി പിടികൂടി വനത്തിനുള്ളിൽ വിട്ടയച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]