മണ്ണാർക്കാട് ∙ സ്ഥാപനത്തിന്റെ പ്രചാരണത്തിനു വേണ്ടി ചെലവഴിച്ച തുകയ്ക്കു വ്യാജ കണക്കുണ്ടാക്കി 26 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ സ്വദേശി ജോജി പോളിനെയാണ് (58) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്.
മണ്ണാർക്കാട് കുമരംപുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷനു വേണ്ടി 54,39,000 രൂപ ചെലവാക്കിയെന്ന കണക്കാണു നൽകിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ 28,39,600 രൂപയേ ചെലവാക്കിയിട്ടുള്ളൂവെന്നും 25,99,400 രൂപ വ്യാജ ബില്ലുകൾ സമർപ്പിച്ചു തട്ടിയെടുത്തതാണെന്നും കണ്ടെത്തി. കമ്പനി ഡയറക്ടർ നൽകിയ പരാതിയിലാണു പൊലീസ് നടപടി.
അസിസ്റ്റൻറ് ബിസിനസ് ഡവലപ്മെന്റ് ഓഫിസർ സെറിറ്റ ഫെർണാണ്ടസ് (37), ജോജി പോളിന്റെ മകൻ ഷൈൻ മഞ്ഞളി (24) എന്നിവരും കേസിൽ പ്രതികളാണ്.
ഇവർക്കു വേണ്ടി തിരച്ചിൽ തുടങ്ങിയതായി പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]