ഒലവക്കോട് ∙ ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ ബൈക്ക് നിർത്തിയിട്ടതിനെ ചൊല്ലി തർക്കം. സംഘമായെത്തിയ യുവാക്കൾ ചേർന്നു മർദിച്ചതിൽ ഹോട്ടൽ ജീവനക്കാർക്കു പരുക്ക്.
ഹോട്ടലിന്റെ റിസപ്ഷനിസ്റ്റ് തൃശൂർ സ്വദേശി മിഥിൽ കെ.ദാസ് (39), ഹോട്ടലിലെ ഇലക്ട്രിഷ്യൻ തമിഴ്നാട് സ്വദേശി രഞ്ജിത്ത് (29) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം. പ്രദേശവാസികളായ യുവാക്കൾ ഇന്നലെ ഉച്ചയോടെ ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ ബൈക്ക് നിർത്തിയിട്ടു.
ഹോട്ടലിലേക്കു വരുന്ന മറ്റു വാഹനങ്ങൾക്കു തടസ്സമാകുമെന്നതിനാൽ മാറ്റിനിർത്താൻ ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്.
സംഭവത്തിനു ശേഷം ബൈക്കുമായി പോയ യുവാക്കൾ വൈകിട്ട് സുഹൃത്തുക്കളെയും കൂട്ടിയെത്തി മിഥിലിനെ മർദിക്കുകയായിരുന്നു. ഹെൽമെറ്റ് കൊണ്ട് മിഥിലിന്റെ തലയ്ക്കടിച്ചു. ഇതുകണ്ടു തടയാനെത്തിയ രഞ്ജിത്തിനെ 5 യുവാക്കൾ ചേർന്നു മർദിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ടൗൺ നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]