പാലക്കാട് ∙ നടപടികൾക്കു മൂക്കുകയർ വീണതോടെ നഗരത്തിൽ വീണ്ടും കന്നുകാലി ശല്യം രൂക്ഷമായി. ബിഒസി റോഡ്, പട്ടിക്കര ബൈപാസ് വടക്കന്തറ റോഡ്, ഡിപിഒ റോഡ്, സിവിൽ സ്റ്റേഷൻ റോഡുകളിലടക്കം കന്നുകാലികൾ ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. ഇവ റോഡിൽ നിന്നു മാറുന്നതുവരെ വാഹനം നിർത്തിയിടേണ്ട
സ്ഥിതിയാണ്. ഇടക്കാലത്തു നഗരസഭ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ നിലച്ച സ്ഥിതിയാണ്.
ചെവിയിൽ ടാഗ് ഘടിപ്പിച്ച കാലികളെയടക്കം റോഡിലേക്ക് അഴിച്ചു വിടുകയാണ്.
പൊലീസ് സഹകരക്കുന്നില്ലെന്ന്നഗരസഭ
റോഡിൽ യാത്രക്കാർക്കു ഭീഷണിയായി അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ നഗരസഭ ശക്തമായ നടപടി സ്വീകരിക്കുമ്പോൾ പൊലീസ് സഹകരണം തീരെയില്ലെന്നു മുനിസിപ്പാലിറ്റി. നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലികളെ ബലം പ്രയോഗിച്ച് അഴിച്ചു കൊണ്ടുപോയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി വൈകുകയാണ്.
ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
ഇക്കാര്യത്തിൽ വകുപ്പു മന്ത്രി നൽകിയ ഉറപ്പു പോലും പാലിക്കപ്പെടുന്നില്ല. റോഡിലേക്ക് കന്നുകാലികളെ അഴിച്ചുവിട്ടാൽ പിടിച്ചു കെട്ടൽ തുടരും.
അതേസമയം, ഒപ്പം ആളെ നിർത്തി യാത്രക്കാർക്കു ഭീഷണി ഇല്ലാത്ത വിധത്തിൽ മേയ്ക്കുന്നതിൽ തടസ്സം ഇല്ലെന്നും നഗരസഭാധികൃതർ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]