നെന്മാറ∙ വിവാഹാഭ്യർഥന നിരസിച്ച വിരോധത്തിൽ യുവതിയെയും പിതാവിനെയും വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ചു. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ മേലാർകോട് കൂളിയാട് ഗിരീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
നെന്മാറ എൻഎസ്എസ് കോളജിനു സമീപം വലതല ഹൗസിൽ സതീഷ്കുമാർ (45), മകൾ ശ്രുതി (22) എന്നിവർക്കാണു പരുക്കേറ്റത്.
വിദേശത്തായിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയതറിഞ്ഞ് വിവാഹാഭ്യർഥന നടത്തിയ പ്രതിയോടു താൽപര്യമില്ലെന്നു പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ തുടർന്നും യുവതിയെ ഫോണിലൂടെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നതായി ഇവർ പരാതിപ്പെട്ടു.
വിവാഹത്തിനു വഴങ്ങാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് 2ന് നീളമുള്ള കത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറി ബെഡ്റൂമിൽ ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചതായും തടയാനെത്തിയ അച്ഛനെയും വെട്ടിപ്പരുക്കേൽപിച്ചതായും പൊലീസ് പറഞ്ഞു.
യുവതിയുടെ കയ്യിലും മുതുകിലും അച്ഛന്റെ കൈവിരലിലും നെറ്റിയിലുമാണു പരുക്ക്.
ഇരുവരുടെയും പരുക്കു ഗുരുതരമല്ല. തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതിയെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്ത പൊലീസ് പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]