ചെർപ്പുളശ്ശേരി ∙ ഏഴുവർഷം മുൻപ് കാണാതെ പോയ രണ്ടരപ്പവൻ തൂക്കമുള്ള ബ്രേസ്ലറ്റ് ഉടമയ്ക്കു തിരികെ ലഭിക്കാൻ കാരണമായത് കാർ വർക്ഷോപ്പ് ജീവനക്കാരൻ. നെല്ലായ മോളൂർ വരേങ്ങൽ വീട്ടിൽ മൻസൂർ ഇമ്പാനുവിന്റെ സഹോദരി സമീറയുടെ ബ്രേസ്ലറ്റ് ആണ് 7 വർഷം മുൻപ് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കാണാതായത്. തുടർന്ന് രണ്ടു മൂന്നു ദിവസം പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും തിരിച്ചുകിട്ടാത്തതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു.
ഈ ബുധനാഴ്ച കൊപ്പം–പട്ടാമ്പി റോഡിലുള്ള എംപയർ കാർ വർക്ഷോപ്പിൽ മൻസൂറിന്റെ കാർ റിപ്പയർ ചെയ്യുന്നതിനായി നൽകി. വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ മൻസൂർ ജോലിത്തിരക്കു കാരണം ബാങ്കിലേക്ക് വന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ വർക്ഷോപ്പ് ഉടമ ഷഹീറിന്റെ ഫോൺ വന്നു. കാറിന്റെ ഡാഷ് ബോർഡ് അഴിച്ചതിനു ശേഷം ഗിയർ കൺസൂളിൽ നിന്ന് ഒരു ബ്രേസ്ലറ്റ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഷഹീർ വിളിച്ചറിയിച്ചത്.
ബാങ്കിലെ ജോലിത്തിരക്ക് കഴിഞ്ഞ് മൻസൂർ കൊപ്പത്തെ വർക്ഷോപ്പിൽ എത്തിയപ്പോൾ ആ ബ്രേസ്ലറ്റ് ഷഹീർ കാണിച്ചുകൊടുത്തപ്പോഴാണ് തന്റെ സഹോദരി സമീറയുടെ ഏഴു വർഷം മുൻപ് കാണാതെ പോയ ബ്രേസ്ലറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. കാറിന്റെ ഗിയർ കൺസൂളിൽ നിന്നു കിട്ടിയ ബ്രേസ്ലെറ്റ് വേണമെങ്കിൽ തനിക്ക് ആരോടും പറയാതെ എടുക്കാമായിരുന്നെങ്കിലും അതു ചെയ്യാതെ അത് ഉടമയ്ക്ക് തിരിച്ചു നൽകാൻ കാണിച്ച നന്മ നിറഞ്ഞ മനസ്സിന് ഷഹീർ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]