
ഷൊർണൂർ ∙ കുളപ്പുള്ളി–ഷൊർണൂർ റോഡിന്റെ തകർച്ചയിൽ പരാതികൾ നൽകിയും പ്രതിഷേധിച്ചും മടുത്തപ്പോൾ ഒടുവിൽ നാട്ടുകാർ തന്നെ റോഡിലെ കുഴിയടയ്ക്കാൻ രംഗത്തിറങ്ങി. കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് താൽക്കാലികമായി നാട്ടുകാരുടെ നേതൃത്വത്തിൽ അടച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെയാണ് പണികൾ ചെയ്യുന്നതെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കുഴികൾ വീണ്ടും വർധിച്ചിട്ടുണ്ട്.രാത്രി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായതോടെയാണ് നാട്ടുകാരും ജനപ്രതിനിധികളും കുഴിയടയ്ക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്.
കുളപ്പുള്ളി–ഷൊർണൂർ റോഡ് നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
കുളപ്പുള്ളി മുതൽ ചെറുതുരുത്തി പാലം വരെയുള്ള പാതയുടെയും പൊതുവാൾ ജംക്ഷൻ മുതൽ എസ്എംബി ജംക്ഷൻ വരെയുള്ള റിങ് റോഡിന്റെയും 4.5 കിലോമീറ്റർ പ്രവൃത്തിയാണ് നടത്തുക. 2020 ലാണ് കുളപ്പുള്ളി മുതൽ ചെറുതുരുത്തി പാലം വരെയുള്ള പാതയുടെയും പൊതുവാൾ ജംക്ഷൻ മുതൽ എസ്എംബി ജംക്ഷൻ വരെയുള്ള റിങ് റോഡിന്റെയും പ്രവൃത്തിക്കു ടെൻഡർ കഴിഞ്ഞത്.ആദ്യ ഘട്ടത്തിൽ പണി നടന്നെങ്കിലും പിന്നീട് പകുതിയിൽ നിൽക്കുകയായിരുന്നു.
കുളപ്പുള്ളി മുതൽ പൊതുവാൾ ജംക്ഷൻ വരെയുള്ള റോഡിന്റെ ഒന്നാം ഘട്ടമായ ബിഎം വർക്ക് പൂർത്തീകരിച്ചതാണ്.കുളപ്പുള്ളി മുതൽ ചെറുതുരുത്തി പാലം വരെയുള്ള പാതയുടെയും പൊതുവാൾ ജംക്ഷൻ മുതൽ എസ്എംബി വരെയുള്ള റിങ് റോഡിന്റെയും ബിഎം, ബിസി പ്രവൃത്തികളാണ് പൂർത്തിയാക്കാനുള്ളത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]