
പത്തിരിപ്പാല ∙ അങ്കണവാടിയില്‍ കുരുന്നുകളുടെ മുന്നില്‍വച്ച് മുളകുപൊടിയെറിഞ്ഞ് അങ്കണവാടി അധ്യാപികയുടെ മാലപൊട്ടിക്കാന്‍ ശ്രമം. പഴയലക്കിടി മദ്രസയ്ക്ക് സമീപത്തെ അങ്കണവാടിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 1.20നാണു സംഭവം.
ഉച്ചഭക്ഷണം കഴിഞ്ഞു കുട്ടികള്‍ വിശ്രമിക്കുന്ന വേളയിലാണ് അപരിചിതനായ യുവാവ് അങ്കണവാടിയിലെത്തിയത്. പട്ടാമ്പി സ്വദേശിയാണെന്നും സമീപത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയാണെന്നും കുട്ടിയെ അങ്കണവാടിയിൽ ചേര്‍ക്കണമെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും അറിയിച്ചു.
ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് കുട്ടിയുടെ പേര് റജിസ്റ്ററില്‍ എഴുതാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കഴുത്തിലെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്.
മൂന്നരപ്പവന്റെ മാല പിടിവലിക്കിടെ പൊട്ടിയെങ്കിലും കണ്ണിലും മുഖത്തും മുളകുപൊടി നിറഞ്ഞ വെപ്രാളത്തിനിടയിലും കൃഷ്ണകുമാരി മാലയില്‍ നിന്നു പിടിവിട്ടില്ല. പിടിവലിക്കിടയില്‍ ബഹളംവച്ചതോട
ഇയാള്‍ ഓടിപ്പോയി. പച്ച ടീഷർട്ടും കറുത്ത പാന്റ്സും ധരിച്ചെത്തിയ ആള്‍ക്ക് 40 വയസ്സ് തോന്നിക്കും.
മാസ്കും തൊപ്പിയും ധരിച്ചിരുന്നതായും കൃഷ്ണകുമാരി പറഞ്ഞു.
വെള്ളിയാഴ്ച നമസ്കാര സമയമായതിനാല്‍ പ്രദേശത്തൊന്നും ആളുകള്‍ ഇല്ലായിരുന്നു. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ സിസിടിവിയില്‍ മോഷണത്തിനെത്തിയ യുവാവ് ഓടിപ്പോകുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൃഷ്ണകുമാരി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]