
കോഴിക്കൂട്ടിൽ 12 അടി നീളമുള്ള മലമ്പാമ്പ്; വിഴുങ്ങിയത് 3 കോഴികളെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടേക്കാട് ∙ നാമ്പള്ളത്തു വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പ് 3 പോരുകോഴികളെ ഭക്ഷിച്ചു. ശബ്ദംകേട്ട് വീട്ടുകാർ ഓടയെത്തി മറ്റു കോഴികളെ തുറന്നുവിട്ടതോടെയാണ് ഇവയെ രക്ഷിക്കാനായത്. വനംവകുപ്പ് സംഘമെത്തി 20 മിനിറ്റോളം പരിശ്രമിച്ച് മലമ്പാമ്പിനെ പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടരയോടെ നാമ്പള്ളം കൊളമേട് രവീന്ദ്രന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണു 3 കൊത്തുകോഴികളെ മലമ്പാമ്പ് വിഴുങ്ങിയത്. കോഴികളെ വിഴുങ്ങിയതോടെ 12 അടി നീളമുണ്ടായിരുന്ന പാമ്പ് കൂടുതൽ ഭാഗത്തേക്ക് നീങ്ങാനാവാതെ കൂട്ടിനരികിൽ കിടന്നു.
ഈ നേരമാണ് വീട്ടുകാർ ഓടിയെത്തി മറ്റു കോഴികളെ രക്ഷിച്ചത്. വിലയേറിയ ഇനം പോരുകോഴികളെയാണു പാമ്പ് ഭക്ഷിച്ചത്. ഇവയ്ക്ക് 15,000 രൂപയോളം വിലയുണ്ടെന്ന് ഉടമ പറഞ്ഞു. ചുറ്റും നെൽപാടങ്ങളുള്ള, പ്രധാന റോഡ് കടന്നുപോവുന്ന മേഖലയാണിത്. കഴിഞ്ഞവർഷവും ഇതേ സമയത്ത് ഇവിടെ മലമ്പാമ്പ് എത്തി 2 കോഴികളെ ഭക്ഷിച്ചിരുന്നു.