മലമ്പുഴ ∙ആഹ്ലാദവും അനുഭവങ്ങളും പങ്കുവച്ചും കുട്ടികളുടെ പഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചു പറഞ്ഞും അവർ ആനന്ദഭവനിൽ ഒത്തുചേർന്നു. കുഞ്ഞുങ്ങളുടെ വികൃതിയും പരസ്പരം വിവരിക്കുന്നുണ്ടായിരുന്നു.
മലമ്പുഴ ആനന്ദഭവനിൽ നിന്ന് ദത്തെടുത്ത കുഞ്ഞുങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെതുമായിരുന്നു ഒത്തുചേരൽ. എല്ലാവർഷവും നവംബറിൽ നടത്തിയിരുന്ന സംഗമം കോവിഡിനെ തുടർന്ന് നിലച്ചിരുന്നു.
നാലുവർഷത്തിനു ശേഷം നടന്ന കൂട്ടായ്മയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയവർ പങ്കെടുത്തു.
ദത്തെടുക്കപ്പെട്ടവരിൽ വിവാഹിതരായി കുട്ടികളായവരും, എൻജിനീയറിങ്, മാനേജ്മെന്റ് പഠനം നടത്തുന്നവരും നാലുമാസം പ്രായമായ കൈക്കുഞ്ഞും ഉൾപ്പെടെ രക്ഷിതാക്കൾക്കൊപ്പമെത്തി. ജീവിതത്തിൽ കൈവന്ന ഏറ്റവും വലിയ സന്തോഷം വിവരിച്ച് അവർ ആനന്ദഭവന് നന്ദി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഭവന്റെ കീഴിലുളള പ്രോവിഡൻസ് ഹോം കുട്ടികളുടെ പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം കെ.ജി.മരിയ ലിയോനാർഡ് സംഗമം ഉദ്ഘാടനം ചെയ്തു.
പാലക്കാട് മരിയൻപ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വൽസ തെരേസ അധ്യക്ഷയായി.
മലമ്പുഴ സെന്റ് ജൂഡ്സ് ചർച്ച് വികാരി ഫാ. ബിജു മുരിങ്ങാക്കുടിയിൽ അനുഗ്രഹപ്രഭാഷണം നടത്തി.സിസ്റ്റർ ഡോ.റോസ് മാത്യു, ജില്ലാ ശിശുസംരക്ഷണ ഒാഫിസർ ആർ.രമ, രക്ഷിതാക്കളുടെ പ്രതിനിധി കെ.മണികണ്ഠൻ, ആനന്ദഭവൻ ഡയറക്ടർ സിസ്റ്റർ മേരി ജയിംസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.1968ൽ ആരംഭിച്ച ആനന്ദഭവനിൽ നിന്ന് ഇതിനകം 570 കുഞ്ഞുങ്ങളാണ് ദത്തെടുക്കപ്പെട്ടത്.
ഇപ്പോൾ ഒരുമാസം തികയാത്ത കുട്ടി ഉൾപ്പെടെ ആറുപേർ ഭവനിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

