വാളയാർ ∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കിടെ വെള്ളം പമ്പ് ചെയ്യുന്ന മോട്ടറിൽ നിന്നു ഷോക്കേറ്റ് കെട്ടിടനിർമാണത്തൊഴിലാളി മരിച്ചു. അകത്തേത്തറ പപ്പാടി സുദേവന്റെയും പാർവതിയുടെയും മകൻ സുരേഷ് (48) ആണു മരിച്ചത്.
ഇന്നലെ രാവിലെ 11നു കിൻഫ്ര പാർക്കിനുള്ളിലെ മത്സ്യ സംസ്കരണ കമ്പനിയിലായിരുന്നു അപകടം. കമ്പനിയിലെ ബയോഗ്യാസ് പ്ലാന്റിന്റെ ഭിത്തി നിർമാണത്തിനെത്തിയതായിരുന്നു സുരേഷ്.
ജോലിക്കിടെ വെള്ളം ലഭിക്കാതെ വന്നതോടെ മോട്ടർ പരിശോധിക്കുന്നതിനിടെ ഷോക്കേറ്റു തെറിച്ചു വീഴുകയായിരുന്നു. ഉടൻ കമ്പനി ജീവനക്കാരും ഉടമയും ചേർന്നു ജില്ലാ ആശുപത്രിയിലും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഒരാഴ്ചയായി വേറെ 5 പേർക്കൊപ്പം സുരേഷ് ബയോഗ്യാസ് പ്ലാന്റിന്റെ ഭിത്തിനിർമാണത്തിലായിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 8നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ഭാര്യ: പുഷ്പലത. മക്കൾ: സുബിൻ, സിബിൻ.
പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ
കഞ്ചിക്കോട് ∙ സ്വകാര്യ സ്ഥാപനത്തിൽ മോട്ടറിൽ നിന്നു ഷോക്കേറ്റുണ്ടായ മരണത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ.
സുരേഷിന്റെ മരണത്തോടെ കുടുംബം അനാഥമായി. അദ്ദേഹത്തിന്റെ വരുമാനത്തിലാണു കുടുംബം കഴിഞ്ഞിരുന്നത്. നേരത്തെ കെഎസ്ഇബി കരാർ തൊഴിലാളിയായും സുരേഷ് ജോലി ചെയ്തിരുന്നു.
വൈദ്യുതിക്കമ്പിയിൽ തൊടുന്ന മരച്ചില്ലകളും മറ്റും വെട്ടിമാറ്റുന്ന ജോലിയായിരുന്നു വർഷങ്ങളോളം ചെയ്തിരുന്നത്. ഈ പരിചയത്തിലാണ് ഇന്നലെ വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ കേടായപ്പോൾ പരിശോധിച്ചത്.
എന്നാൽ, മോട്ടറിൽ തൊട്ട ഉടൻ ഷോക്കേറ്റ് വീഴുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

