പള്ളിക്കുറുപ്പ് ∙ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി, ആശുപത്രിയിൽ പ്രവേശിപ്പിച്ച കോളജ് വിദ്യാർഥിനി മരിച്ചു. പള്ളിക്കുറുപ്പ് സുകുപ്പടി വടശ്ശേരി രാധാകൃഷ്ണന്റെ മകൾ നന്ദന (18) ആണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. പാലക്കാട് മേഴ്സി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
അമ്മ: സരോജിനി. സഹോദരങ്ങൾ: ജിഷ്ണു, ജിനേഷ്.
അസ്വാഭാവിക മരണത്തിനു മണ്ണാർക്കാട് പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

