എൽപിഎസ്ടി ഒഴിവ്
ആനക്കര ∙ മേലഴിയം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്.
കൂടിക്കാഴ്ച 16ന്
പടിഞ്ഞാറങ്ങാടി ∙ കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം ജൂനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് രാവിലെ 11ന്.
ഫാസ്റ്റ് ഫുഡ് പരിശീലനം
ചെർപ്പുളശ്ശേരി ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കീഴിൽ കുളക്കാട് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യമായി 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പരിശീലനം 25ന് ആരംഭിക്കും.
18 മുതൽ 44 വയസ്സ് വരെയുള്ളവർക്കാണ് അവസരം. ഫോൺ: 9447148554.
ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവം: ലോഗോ ക്ഷണിച്ചു
ചെർപ്പുളശ്ശേരി ∙ ഉപജില്ലാ സ്കൂൾ കലോത്സവം 29 മുതൽ നാലു ദിവസങ്ങളിലായി ചെർപ്പുളശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
കലോത്സവത്തിനോടനുബന്ധിച്ച് ഉചിതമായ ലോഗോ ക്ഷണിച്ചു. ചെർപ്പുളശ്ശേരിയുടെ കലാസാംസ്കാരിക ചരിത്രം ലോഗോയിൽ ഉൾപ്പെടുത്തണം.
ലോഗോ14ന് വൈകിട്ട് നാലിനകം [email protected], [email protected] എന്നീ ഇമെയിൽ വിലാസത്തിലോ 9495874707, 9447531510 എന്നീ വാട്സാപ് നമ്പറുകളിലോ അയയ്ക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
എൻജിനീയർ ഒഴിവ്
നെന്മാറ∙ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ എൻജിനീയർ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 18ന് വൈകിട്ട് 5ന് മുൻപ് അപേക്ഷ നൽകണം.
ഫോൺ.04923241538
അധ്യാപക ഒഴിവ്
പാലക്കാട് ∙ ഈസ്റ്റ് യാക്കര ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി മലയാളം വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 13നു രാവിലെ 10.30ന്.
∙ കഞ്ചിക്കോട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് (എച്ച്എസ്ടി) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14നു രാവിലെ 11ന്.
തുന്നൽ പരിശീലനം
പാലക്കാട് ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെല്ലിമേട്ടിൽ പ്രവർത്തിക്കുന്ന തുന്നൽ പരിശീലന കേന്ദ്രത്തിൽ നവംബറിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം.
18 വയസ്സിന് മുകളിൽ പ്രായമുള്ള ഏഴാം തരം വിദ്യാഭ്യാസമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്കാണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, സ്കൂൾ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം 15 നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. കോഴ്സിന് പ്രവേശനം ലഭിക്കുന്നവർക്ക് ലംസം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പൻഡ്എന്നിവ ലഭിക്കും.
ഒരു ബാച്ചിൽ 12 പേർക്കാണ് അവസരം. ഫോൺ: 9496070367 (ടിഇഒ ചിറ്റൂർ), ഇൻസ്ട്രക്ടർ-9645932181.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]