
ഒറ്റപ്പാലം ∙ ഭാരതപ്പുഴയുടെ ഒറ്റപ്പാലം തീരത്തെ സംരക്ഷണ ഭിത്തി തകർച്ചാഭീഷണിയിൽ. മായന്നൂർപ്പാലത്തിനു താഴെ കിഴക്കേ തോട് പുഴയിൽ ചേരുന്ന ഭാഗത്തെ സംരക്ഷണഭിത്തിയുടെ നിലനിൽപ്പിനെ ചൊല്ലിയാണ് ആശങ്ക.
മഴ പെയ്തു പുഴയിൽ ജലനിരപ്പുയർന്ന് ഒഴുക്ക് വർധിച്ചതോടെയാണ് ഭിത്തിക്കു ബലക്ഷയം സംഭവിക്കുന്നത്. വർഷങ്ങളായി ഓരോ വർഷവും മഴക്കാലം കഴിയുമ്പോൾ ഭിത്തിയുടെ സ്ഥിതി മോശമാകുന്നതാണു പതിവ്.
പ്രളയകാലത്തായിരുന്നു തകർച്ചയ്ക്കു തുടക്കം. പിന്നീടുള്ള വർഷങ്ങളിൽ ഇരുകരകൾ മുട്ടി പുഴ ഒഴുകിയപ്പോഴെല്ലാം സ്ഥിതി വഷളായിക്കൊണ്ടിരുന്നു.
ഇപ്പോൾ ഭിത്തി തീരത്തെ മണ്ണിൽ നിന്ന് അകന്ന് ചരിഞ്ഞ അവസ്ഥയിലാണ്.
മണ്ണും ഭിത്തിയും അകലുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സംരക്ഷണ ഭിത്തിയിൽ പലയിടത്തും വിള്ളൽ വീണിട്ടുമുണ്ട്.
പരിപാലനം ഇല്ലാത്തതാണു സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നത്. തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തിക്കു സമീപത്തുകൂടി നടക്കുന്നതു പോലും അപകടഭീഷണി ഉയർത്തുന്നു. മായന്നൂർപ്പാലം നിർമാണത്തിന് ഒപ്പമാണു പുഴയിൽ ഏകദേശം അര കിലോമീറ്ററോളം നീളത്തിൽ സംരക്ഷണഭിത്തി നിർമിച്ചിരുന്നത്.
പുഴയോരത്തെ ഈ ഭാഗമാണു ജൈവവേലി സ്ഥാപിക്കാൻ തിരഞ്ഞെടുത്തിരുന്നത്. പുഴയും തീരവും സംരക്ഷിക്കാൻ വിഭാവനം ചെയ്യപ്പെട്ട
പദ്ധതി നടപ്പായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]