
ഊട്ടി∙ ഊട്ടിക്കു സമീപമുള്ള എമറാൾഡ് ഡാമിലെ ജലാശയത്തിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ വിനോദസഞ്ചാരികൾ. എമറാൾഡ് ഡാം നിറഞ്ഞ സമയമായതിനാൽ ഇതിന്റെ ഫോട്ടോയെടുക്കാൻ വരുന്നവർ ശ്രമിക്കാറുണ്ട്.
ഇവിടേക്കുള്ള വഴിയടച്ചു കമ്പിവേലി കെട്ടിയിട്ടുണ്ടെങ്കിലും എങ്ങനെയെങ്കിലും ഉള്ളിലെത്തുന്ന സഞ്ചാരികളിൽ ചിലർ സാഹസികമായി ഇവിടെയുള്ള പൈപ്പിനു മുകളിൽ കയറി ഫോട്ടോ, വിഡിയോ തുടങ്ങിയവ എടുക്കുന്നത് അപകടം വിളിച്ചു വരുത്തുന്നു. 30 അടിയോളം ഉയരത്തിലാണു പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.
ഇവരെ തടയാൻ ഇവിടെ ജീവനക്കാരുമില്ല. വനംവകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായാണു ഡാമിന്റെ നിയന്ത്രണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]