
തെങ്ങിൻ കുല തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടിത്താവളം ∙ തെങ്ങിൻ കുല തലയിൽ വീണ് യുവാവ് മരിച്ചു. നെല്ലിമേട് സർക്കാർപതി കോളനിയിൽ അയ്യപ്പന്റെ മകൻ എ.ബാലകൃഷ്ണൻ (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.15 നായിരുന്നു സംഭവം. മീനാക്ഷിപുരം കടമാൻപാറയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തേങ്ങ ഇടുന്നതിനിടെ താഴെ നിൽക്കുകയായിരുന്ന ബാലകൃഷ്ണന്റെ തലയിലേക്ക് തെങ്ങിൻ കുല വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ട്രാക്ടർ ഡ്രൈവറായ ബാലകൃഷ്ണൻ മീനാക്ഷിപുരത്തെ തോട്ടങ്ങളിൽ തേങ്ങ പെറുക്കാനും പോകാറുണ്ട്. ബാലകൃഷ്ണൻ തെങ്ങിന്റെ ചുവട്ടിൽ നിന്നത് കണ്ടിരുന്നില്ലെന്ന് തേങ്ങ ഇടുകയായിരുന്ന തമിഴ്നാട് സ്വദേശി ലോകേഷ് പ്രശാന്ത് പറഞ്ഞു. മീനാക്ഷിപുരം പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വ്യാഴാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.