
മണ്ണാർക്കാട് ∙ മണ്ണാർക്കാട് – അട്ടപ്പാടി റോഡ് നവീകരണം വൈകുന്നതിനെതിരെ തെങ്കര ചിറപ്പാടത്തു ജനകീയ പ്രതിഷേധം. വയലിനു സമാനമായ റോഡിൽ തെങ്ങും വാഴയും കമുകും ഉൾപ്പെടെ നട്ടാണു നാട്ടുകാർ പ്രതിഷേധിച്ചത്.
ഇതിനിടെ ജനകീയ സമിതിക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തമ്മിൽ രൂക്ഷമായ തർക്കവും നടന്നു. ഇന്നലെ വൈകിട്ടു നാലിനു തുടങ്ങിയ പ്രതിഷേധം ആറുവരെ തുടർന്നു.
ചിറപ്പാടം മുതൽ ആനമൂളി വരെ ഉഴുതിട്ട വയൽ പോലെയാണു റോഡ്.
പണിമുടക്കായിരുന്നെങ്കിലും വൈകിട്ടോടെ റോഡിൽ വാഹനത്തിരക്കായിരുന്നു. ഇതുവഴി വന്നവരും ജനകീയ സമരത്തിനു പിന്തുണ നൽകി.
റോഡ് പണി വൈകുന്നത് ആരുടെ കുഴപ്പം കൊണ്ടാണെന്ന ചർച്ചയാണു തർക്കത്തിലേക്കു നയിച്ചത്.
എംഎൽഎയെ കുറ്റപ്പെടുത്താനുള്ള ശ്രമം മന്ത്രിയുടെ കുഴപ്പമാണെന്നു പറഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ചതു തർക്കം രൂക്ഷമാക്കി. റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്നു ജനകീയ സമിതി സമരത്തിനു നേതൃത്വം നൽകിയ ഷൗക്കത്ത് പറഞ്ഞു.
ഉള്ള റോഡ് പൊളിച്ചതോടെ നാട്ടുകാരുടെ യാത്ര വഴിമുട്ടിയിരിക്കുകയാണെന്നു പഞ്ചായത്തംഗം ഉനൈസ് നെച്ചിയോടൻ പറഞ്ഞു. കരാറുകാരന്റെ അനാസ്ഥയാണ് റോഡ് ഈ അവസ്ഥയിലെത്തിച്ചതെന്നു പൊതുപ്രവർത്തകൻ ഫൈസൽ ആനമൂളി പറഞ്ഞു. റോഡ് ഗതാഗതയോഗ്യമാക്കും വരെ പ്രതിഷേധം തുടരാനാണു നാട്ടുകാരുടെ തീരുമാനം.
അട്ടപ്പാടിയോട് അവഗണന: മാർച്ച് ഇന്ന്
അഗളി ∙ മണ്ണാർക്കാട്-ആനക്കട്ടി റോഡ് നവീകരണത്തിലെ കാലതാമസം, വന്യമൃഗ ശല്യം എന്നിവ ഉൾപ്പെടെ അട്ടപ്പാടിക്കാർ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളിലും അവഗണനയിലും പ്രതിഷേധിച്ച് ‘അട്ടപ്പാടിയുടെ ശബ്ദം’ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നു ഗൂളിക്കടവിൽ നിന്ന് അഗളിയിലേക്കു മാർച്ചും മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ധർണയും നടത്തും.
രാവിലെ 10ന് ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]