
പാലക്കാട് ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടംവലി പരിശീലനം;പാലക്കാട് ∙ ജില്ലാ വടംവലി അസോസിയേഷനും മേഴ്സി കോളജും ചേർന്നു അവധിക്കാല വടംവലി പരിശീലനം നടത്തുന്നു. അണ്ടർ 13, 15, 17, 19 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കു പരിശീലനം നൽകും. ഫോൺ: 98475 30290.
പുരസ്കാരത്തിന് അപേക്ഷിക്കാം
ലക്കിടി ∙ പാലക്കാട് ലക്കിടി കിള്ളിക്കുറുശ്ശിമംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം നൽകുന്ന കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളൽ രംഗത്തെ പ്രാവീണ്യം, തുള്ളൽ കലയുമായി ബന്ധപ്പെട്ടു ബോധവൽക്കരണ പരിപാടികളിലും സാംസ്കാരിക, ടൂറിസം പരിപാടികളിലും പങ്കെടുത്തതിന്റെ വിവരങ്ങൾ, തുള്ളൽ ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടെയുള്ള ബയോഡേറ്റ 20നകം സെക്രട്ടറി, കുഞ്ചൻ നമ്പ്യാർ സ്മാരകം, കിള്ളിക്കുറുശ്ശിമംഗലം, ലക്കിടി, പാലക്കാട് – 679301 എന്ന വിലാസത്തിൽ ലഭിക്കണം.
ഗതാഗതം തടസ്സപ്പെടും
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷന് മുന്നിൽ റോഡ് നിർമാണം നടക്കുന്നതിനാൽ എസ്എംപി ജംക്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വഴി ഷൊർണൂർ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്തു 14 മുതൽ 24 വരെയുള്ള 10 ദിവസത്തേക്ക് പൂർണമായ ഗതാഗത തടസ്സം നേരിടുന്നതാണെന്നു ഷൊർണൂർ റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ അറിയിച്ചു.
ഗെസ്റ്റ് അധ്യാപക നിയമനം
പാലക്കാട് ∙ തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലിഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്കാണു നിയമനം. യോഗ്യത: യുജിസി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനം നേടാൻ യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ ഔദ്യോഗിക വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവരുമായിരിക്കണം. 9188900196.
താൽക്കാലിക ഒഴിവ്
പാലക്കാട്∙ ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് നഴ്സ് (ഹോമിയോ), സ്റ്റോർ അസിസ്റ്റന്റ് (ഹോമിയോ), അറ്റൻഡർ (ഹോമിയോ) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പേര് റജിസ്റ്റർ ചെയ്യണം. 0491 2505204
അപേക്ഷ ക്ഷണിച്ചു
അയിലൂർ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ നടത്തുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 മണിക്കൂർ ദൈർഘ്യമുള്ള സ്പോക്കൺ ഇംഗ്ലിഷ്, അഡ്വാൻസ്ഡ് എഐ ടൂൾസ് എന്നിവയാണ് കോഴ്സുകൾ. 15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അയിലൂർ അപ്ലൈഡ് സയൻസ് കോളജിൽ നേരിട്ട് ബന്ധപ്പെടണം. 8547005029