വടക്കഞ്ചേരി∙ പീച്ചി വനാതിർത്തിയിൽ പാലക്കുഴി റോഡിലെ താന്നിച്ചുവട്ടിൽ ആന തകർത്ത ഫെൻസിങ് വനംവകുപ്പ് പുനഃസ്ഥാപിച്ചു. ഫെൻസിങ് പ്രവർത്തനരഹിതമായതോടെ താന്നിച്ചുവട്, പുല്ലംപരുത വഴിയിലൂടെ വനത്തിൽ നിന്നിറങ്ങിയ കാട്ടാന മേഖലയിൽ വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു.
പാലക്കുഴി മലയോര മേഖലയിലേക്കുള്ള ഏക യാത്രാ മാർഗമായ താന്നിച്ചുവട് റോഡിനോടു ചേർന്നാണ് പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു മാസത്തിലധികമായി ഫെൻസിങ് തകർന്നിരിക്കുകയായിരുന്നു.
കാട്ടാന ജനവാസ മേഖലയിൽ എത്തിത്തുടങ്ങിയതോടെ പ്രദേശവാസികൾ വനംവകുപ്പിൽ പരാതി നൽകി. തുടർന്നാണ് നടപടി.
ഫെൻസിങ് പുനക്രമീകരിച്ചിട്ടുണ്ടെങ്കിലും ആന സ്ഥിരമായി വരുന്ന വഴി ആയതിനാൽ രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
നാനൂറിലേറെ കുടുംബങ്ങൾ യാത്ര ചെയ്യുന്ന കണച്ചിപ്പരുത–പാലക്കുഴി പാതയോരത്തുള്ള മുഴുവൻ ഫെൻസിങ്ങും പ്രവർത്തനരഹിതമായ നിലയിലാണ്. 9.5 പോയിന്റ് ചാർജ് ഉണ്ടായാൽ മാത്രമേ ആനകൾക്ക് ഷോക്ക് ഏൽക്കൂ എന്നും പലപ്പോഴും ഇതിലും വളരെ കുറഞ്ഞ തോതിൽ മാത്രമാണ് വൈദ്യുതി ലൈനിലൂടെ പോകുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
ജാഗ്രതാ സമിതി രൂപീകരിച്ച് പാലക്കുഴി മുതൽ കണ്ണമ്പ്ര പഞ്ചായത്തിലെ പോത്തുചാടി വരെ വനാതിർത്തിയിലെ ഫെൻസിങ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

