ഒറ്റപ്പാലം∙ അമ്പലപ്പാറ കടമ്പൂരിൽ ആഭരണ നിർമാണശാലയിൽ നിന്നു സ്വർണവും തങ്കവും വെള്ളിയും കവർന്ന കേസിൽ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ. ഹൂഗ്ലി നിജാംപൂർ സ്വദേശി എസ്.കെ.ജിയാവുളിനെയാണ് അന്വേഷണ സംഘം ബംഗാളിലെത്തി കസ്റ്റഡിയിലെടുത്തത്.
ഇയാളെ അടുത്ത ദിവസം ഒറ്റപ്പാലത്തെത്തിക്കും.
ആഭരണ നിർമാണശാലയിൽ നിന്ന് 5 പവൻ സ്വർണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയുമാണു മോഷ്ടിക്കപ്പെട്ടത്. ഷൊർണൂർ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡും ഒറ്റപ്പാലം പൊലീസും ചേർന്നു നടന്നു നടത്തിയ അന്വേഷണമാണു ലക്ഷ്യം കണ്ടത്.
കഴിഞ്ഞ മൂന്നിനായിരുന്നു കടമ്പൂർ ആർ.ജെ ജുവൽസ് എന്ന ആഭരണ നിർമാണ ശാലയിൽ കവർച്ച.
ആഭരണ നിർമാണത്തിന് എത്തിച്ച സ്വർണവും വെള്ളിയും തങ്കവുമാണ് കവർച്ച ചെയ്യപ്പെട്ടത്. നിർമാണശാലയുടെ ഒരു ഭാഗത്തെ ജനൽ കമ്പി മുറിച്ചായിരുന്നു കവർച്ച.
സ്ഥാപനത്തെക്കുറിച്ച് ആറിയാവുന്നയാളാണു കവർച്ചയ്ക്കു പിന്നിലെന്ന് അന്നേ പൊലീസ് ഉറപ്പിച്ചിരുന്നു. ഇയാൾ 7 വർഷം മുൻപ് ഒരു വർഷത്തോളം ഇവിടെ സ്വർണപ്പണി ചെയ്തിരുന്നു.
പിന്നീട് ഇയാൾ തൃശൂർ പുത്തൻപള്ളിയിലും ജോലി ചെയ്തു.
സ്വർണം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടു വിമാനമാർഗമാണു പ്രത്യേക അന്വേഷണ സംഘം ബംഗാളിലെത്തിയത്. മോഷ്ടിക്കപ്പെട്ട
ഉരുപ്പടികളുടെ ഒരു ഭാഗം പൊലീസ് വീണ്ടെടുത്തു. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]