
കഞ്ചിക്കോട് ∙ ഐഐടി പാലക്കാട് ടെക്നോളജി ഐ ഹബ് ഫൗണ്ടേഷൻ (ഐപിടിഐഎഫ്) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ എൻഎം–ഐസിപിഎസിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ ‘ഉയരെ’ യുവ നൈപുണ്യ വികസന പരിപാടിയിലൂടെ 15 വിദ്യാർഥികൾക്കു ജോലി ലഭിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ലഭിച്ചു.
കണ്ടുപിടിത്തങ്ങളിലും സംരംഭകത്വത്തിലും പട്ടികവർഗ വിഭാഗം വിദ്യാർഥികളുടെ കഴിവുകൾ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് 6 മാസ പരിശീലനമാണു സംഘടിപ്പിച്ചത്. സമാപനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്ക മുഖ്യാതിഥിയായി.
ഐഐടി ഡയറക്ടർ പ്രഫ.എ.ശേഷാദ്രി ശേഖർ, ഐഐടി റജിസ്ട്രാർ ബി.വി.രമേഷ്, ഐപിടിഐഎഫ് സിഒഒ സായിശ്യാം നാരായണൻ, ഐപിടിഐഎഫ് പ്രോജക്ട് ഡയറക്ടറും അസി.പ്രഫസറുമായ ഡോ.വിജയ് മുരളീധരൻ, എച്ച്ആർ മാനേജർ ഡോ.ആർ.രാജേശ്വരി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]