ഒറ്റപ്പാലം∙ വരോട്ട് ചെർപ്പുളശ്ശേരി റോഡ് നവീകരണ പ്രവർത്തനങ്ങൾക്കിടെ പൈപ് ലൈൻ പൊട്ടി ശക്തമായ ജലപ്രവാഹം. മേഖലയിലെ 5 വാർഡുകളിൽ ശുദ്ധജല വിതരണം മുടങ്ങി. ജല അതോറിറ്റിയുടെ ചേരിക്കുന്നിലെ സംഭരണിയിൽ നിന്നു വെള്ളമെത്തിക്കുന്ന വിതരണശൃംഖലയാണു പൊട്ടിയത്.
കലുങ്ക് നിർമാണത്തിനിടെയാണു സംഭവമെന്നു നാട്ടുകാർ പറഞ്ഞു. പൊട്ടിയ ഭാഗത്തുകൂടി ഏറെ നേരം വെള്ളം ശക്തമായി പുറത്തേക്കു പ്രവഹിച്ചു.
ഇതുവഴിയുള്ള ജലവിതരണം നിർത്തിവച്ച ശേഷമാണു ജലപ്രവാഹം നിലച്ചത്.
റോഡ് പണിക്കിടെ പൈപ് പൊട്ടുന്നതും ജലവിതരണം മുടങ്ങുന്നതും പതിവായി മാറുകയാണെന്നു നാട്ടുകാർ ആരോപിച്ചു. കലുങ്ക് നിർമാണം നടക്കുന്ന ഭാഗത്ത് ഉറപ്പുള്ള പൈപ് ലൈൻ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കണമെന്നു പലതവണ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണു പരാതി.
വരോട് വിഷ്ണു ക്ഷേത്രം പരിസരത്തെ വയൽപ്രദേശത്താണു കലുങ്കുകളുടെ നിർമാണം. ഇതിനിടെയാണു പൈപ് ലൈനുകൾ പതിവായി പൊട്ടുന്നത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ മാത്രം 5 കലുങ്കുകളാണു നിർമിക്കേണ്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

