
അവൻ ‘പോയത്’ സർപ്രൈസൊരുക്കാൻ ഏർപ്പാടാക്കി; കേക്കു വാങ്ങി വിളിച്ചപ്പോൾ കേൾക്കുന്നത് വിയോഗ വാർത്ത
മുണ്ടൂർ ∙കാട്ടാന അലന്റെ ജീവൻ കവർന്നെടുത്ത ഏപ്രിൽ 6 അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷിക ദിനമായിരുന്നു.വീട്ടിലെത്തി കേക്ക് മുറിച്ചു സർപ്രൈസ് കൊടുക്കാമെന്ന സന്തോഷത്തിൽ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും.സഹോദരി ആൻമേരിക്ക് ഇക്കാര്യം അറിയാമായിരുന്നുവെങ്കിലും അമ്മയോട് ഇക്കാര്യം അലൻ പറഞ്ഞില്ല.വീട്ടിൽ എത്തിയ ശേഷം ആഘോഷമൊരുക്കാനായിരുന്നു പരിപാടി. 1.
ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന അലന്റെ സഹോദരി ആൻമേരിയെ ആശ്വസിപ്പിക്കുന്ന ബന്ധു 2. പൊട്ടിക്കരയുന്ന അയൽവാസിയും ബന്ധുവുമായ സ്വീറ്റി.
സ്വീറ്റി ഉൾപ്പെടെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്.
അതിനായി അലന്റെ സഹോദരീ ഭർത്താവിന്റെ ബന്ധു മനു മണികണ്ഠനോട് രാത്രി കേക്കുവാങ്ങി വീട്ടിലെത്തിക്കാൻ പറഞ്ഞു. ജോലികഴിഞ്ഞു വരുന്നതിനിടെ കേക്ക് വാങ്ങിച്ച് അലന്റെ വീട്ടിലേക്കു പുറപ്പെട്ട
മനു, ആൻമേരിക്ക് ഫോൺ ചെയ്തപ്പോൾ എടുത്തില്ല. പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല.പന്തികേട് തോന്നിയ മനു, വിജിയുടെ ഫോണിലേക്കു വിളിച്ചപ്പോഴാണ് ഫോൺ എടുത്ത ബന്ധു വിവരമറിയിച്ചത്.ഉടനെ മനു ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]