കൂറ്റനാട് ∙ ദേശീയ സരസ് മേളയുടെ സാംസ്കാരിക വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത പെയ്തിറങ്ങി. മലപ്പുറം അയിരൂർ സ്വദേശിനി പന്ത്രണ്ടു വയസ്സുകാരി ഗംഗാ ശശിധരന്റെ ‘ഗംഗാതരംഗം’ വയലിൻ ഫ്യൂഷൻ ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ശങ്കർ മഹാദേവന്റെ പ്രശസ്തമായ ‘ഏകദന്തായ വക്രതുണ്ഡായ’ എന്ന ഗണപതി സ്തുതിയോടെയായിരുന്നു കച്ചേരിയുടെ തുടക്കം.
വയലിനിൽ ഈ കീർത്തനം വിരിഞ്ഞതോടെ തന്നെ സദസ്സ് കയ്യടികളാൽ നിറഞ്ഞു. തുടർന്നു ശാസ്ത്രീയ സംഗീതത്തിലെ അതിമനോഹരമായ ‘അലൈപായുതേ കണ്ണാ’ എന്ന കൃതിയുടെ ആവിഷ്കാരം കാണികളെ മറ്റൊരു അനുഭൂതി തലത്തിലെത്തിച്ചു. മലയാളം, ഹിന്ദി ഗാനങ്ങളും വയലിൻ തന്ത്രികളിൽ വിരിഞ്ഞു.
തവിലിൽ തൃപ്പുണിത്തുറ ശ്രീകുമാറും ഘടത്തിൽ മാഞ്ഞൂർ ഉണ്ണിക്കൃഷ്ണനും ചേർന്നൊരുക്കിയ താളലയങ്ങൾ വയലിൻ നാദത്തിനു കരുത്തേകി.
പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയുമായി വിജയകുമാർ ഡ്രം പാഡിലും സുനിൽ ലാൽ ചേർത്തല കീബോർഡിലും ഗംഗയ്ക്കു പിന്തുണ നൽകി. ഒന്നര മണിക്കൂറോളം സരസ് വേദിയെ സംഗീതസാന്ദ്രമാക്കിയ വിസ്മയ പ്രകടനത്തിനൊടുവിൽ, ജനസാഗരത്തെ സാക്ഷിയാക്കി മന്ത്രി എം.ബി.രാജേഷ് വയലിനിലെ അദ്ഭുത ബാലികയെ സ്നേഹോപഹാരം നൽകി ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

