മണ്ണാർക്കാട് ∙ അട്ടപ്പാടി എന്നു കേട്ടാൽ എന്താണിത്ര പുച്ഛം? അട്ടപ്പാടിക്കാർ എന്തും സഹിക്കുമെന്നാണോ? ദുരിതങ്ങളുടെ വീഥിയായ മണ്ണാർക്കാട്– അട്ടപ്പാടി റോഡ് 100 കോടിയിലേറെ രൂപ മുടക്കി നവീകരിക്കുന്നു എന്ന പ്രഖ്യാപനത്തിനു 10 വർഷത്തെ പഴക്കമുണ്ട്. ആദ്യ റീച്ചിൽ തുടങ്ങിയ പ്രവൃത്തി തന്നെ തീരാൻ ഇനിയും മാസങ്ങളെടുക്കും.
എന്നിട്ടും വാഗ്ദാനങ്ങൾക്കും വാക്കുറപ്പിനും ഒരു കുറവുമില്ല.
44.37കോടി രൂപ ചെലവിലാണ് നെല്ലിപ്പുഴ മുതൽ ആനമൂളി വരെ 8 കിലോമീറ്റർ നവീകരിക്കുന്നത്. 3 വർഷം കഴിഞ്ഞിട്ടും ഈ 8 കിലോമീറ്റർ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
മണ്ണാർക്കാട് മുതൽ ചിറപ്പാടം വരെ നവീകരിച്ചതു മാത്രമാണ് അൽപം ആശ്വാസം. കഴിഞ്ഞ മഴക്കാലത്ത് ദുരിതത്തിന്റെ അങ്ങേയറ്റം അനുഭവിച്ചു. റോഡിൽ തെങ്ങും മാവും വരെ നട്ട് പ്രതിഷേധിച്ചു.
കരാറുകാരന്റെ സൗകര്യത്തിനാണ് പണി നടക്കുന്നത്.
ജനങ്ങളുടെ ദുരിതവും പ്രയാസവും ആരും കണക്കിലെടുക്കുന്നില്ല. റോഡിലെ പൊടി സഹിച്ച് നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള പ്രദേശത്തെ നാൽപതിലേറെ പേരാണ് അലർജി പ്രശ്നം കാരണം ആശുപത്രികളിൽ ചികിത്സ തേടിയത്.
സ്ഥിരം യാത്രക്കാരായവർ വേറെയും. യാത്ര മാത്രമല്ല ജീവിതവും ദുസ്സഹമായ സ്ഥിതിയായിരുന്നു.
ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കു മുൻപിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൈമലർത്തി.
ഒടുവിൽ ചിറപ്പാടം വരെ ടാറിങ് പൂർത്തിയായി. ചിറപ്പാടം മുതൽ ആനമൂളി വരെയുള്ള ഒന്നര കിലോമീറ്റർ ടാർ ചെയ്യാനുണ്ട്.
പ്രവൃത്തി പുരോഗമിക്കുന്നുവെന്നത് ആശ്വാസം പകരുന്നു.ഡിസംബർ 31ന് ആനമൂളി വരെ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള അധികാരികളുടെ പ്രഖ്യാപനം. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു മാസമെങ്കിലും എടുക്കും പൂർത്തീകരിക്കാൻ.
ഈ റോഡിൽ പ്രതിദിനം പതിനായിരത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്.
മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് 20 കെഎസ്ആർടിസി ബസുകൾ 68 ട്രിപ്പുകൾ നടത്തുന്നുണ്ട്. കൂടാതെ പാലാ, കട്ടപ്പന ഡിപ്പോകളിൽ നിന്നു രണ്ടു ബസുകൾ വീതവും താമരശ്ശേരി ഡിപ്പോയിൽ നിന്ന് ഒരു ബസും ഓടുന്നുണ്ട്.
10 സ്വകാര്യ ബസുകൾ 35 ട്രിപ്പുകളും ഇതുവഴി പോകുന്നുണ്ട്.
തമിഴ്നാടിന്റെ ബസും ചുരമിറങ്ങി മണ്ണാർക്കാട്ടേക്കു വരുന്നുണ്ട്. ഇതിനു പുറമേ സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ സദാസമയവും റോഡ് സജീവമാണ്.
മണ്ണാർക്കാട്ടു നിന്നു തമിഴ്നാട്ടിലേക്കും തിരികെയും സ്ഥിരമായി യാത്ര ചെയ്യുന്നവർ ഒട്ടേറെയാണ്. മണ്ണാർക്കാട് മുതൽ ആനക്കട്ടി വരെ ധാരാളം തമിഴ് കുടിയേറ്റക്കാരുമുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി അവധിദിനങ്ങളിൽ എത്തുന്ന സഞ്ചാരികളും ഏറെയാണ്. ഇത്രയും പ്രധാനപ്പെട്ട
റോഡിനോടാണ് ഈ കടുത്ത അവഗണന.
മണ്ണാർക്കാട്– ചിന്നത്തടാകം റോഡ്
ചിന്നത്തടാകം റോഡിന് 58 കിലോമീറ്റാണ് ദൈർഘ്യം. കേരള– തമിഴ്നാട് സംസ്ഥാനാന്തര പാതകൂടിയാണിത്.
ഈ പ്രത്യേകത കണക്കിലെടുത്ത് 100 അടി വീതിയിലാണ് ബ്രിട്ടിഷുകാർ റോഡ് നിർമിച്ചത്. 11 കിലോമീറ്റർ ചുരം പാതയാണ് അട്ടപ്പാടി റോഡിന്റെ പ്രത്യേകത.
മഴക്കാലമായാൽ തുടങ്ങും ചുരം പാതയിലൂടെയുള്ള യാത്രയുടെ അനിശ്ചിതത്വം. മരങ്ങളും പാറകളും വീണും മണ്ണിടിഞ്ഞും മണിക്കൂറുകളോളമാണ് ഇതുവഴി ഗതാഗതം മുടങ്ങാറ്.
ഇതോടെ മണ്ണാർക്കാടു നിന്ന് അട്ടപ്പാടിയിലേക്കുള്ള മാർഗം പൂർണമായും അടയും.
ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികളുമായി മണ്ണാർക്കാട്ടെയും പാലക്കാട്ടെയും ആശുപത്രികളിലേക്കുള്ള യാത്രകൾ പോലും മുടങ്ങിയ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കോയമ്പത്തൂരിനെയാണ് അട്ടപ്പാടിക്കാർ ആശ്രയിക്കാറ്.
വർഷങ്ങൾക്കു മുൻപ് ഒൻപതാം വളവിൽ വൻതോതിൽ മണ്ണിടിഞ്ഞ് ഒരാഴ്ചയാണ് ചുരത്തിൽ ഗതാഗതം മുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

