വാൽപാറ ∙ മലക്കപ്പാറയിൽ തിരഞ്ഞെടുപ്പു പര്യടനത്തിനു പോയ ബ്ലോക്ക് സ്ഥാനാർഥിയെയും സംഘത്തെയും ആക്രമിച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഒൻപതിന് മലക്കപ്പാറയിലെ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി ജൂവിൻ കല്ലേലിയും സംഘവും സഞ്ചരിച്ച കാറുകൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.
കാട്ടാനക്കൂട്ടം കാറിനു നേരെ വരുന്നതു കണ്ട് കോൺഗ്രസ് പ്രവർത്തകൻ കെ.എം.പോൾസൺ ഇറങ്ങി ഓടി. പോൾസന്റെ പിറകെ പാഞ്ഞ കാട്ടാന റോഡരികിലെ കുഴിയിൽ വീണതുകൊണ്ട് പോൾസൺ അദ്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിൽ വീണ പോൾസന്റെ കൈകൾക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

