മലമ്പുഴ∙ ഒരാഴ്ചയായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാൻ വനംവകുപ്പ് മലമ്പുഴയിൽ കൂട് സ്ഥാപിച്ചു. വെള്ളിയാഴ്ച രാത്രി ജവാഹർ നവോദയ സ്കൂളിന്റെ പരിസരത്ത് പുലിയെ കണ്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ വിദഗ്ധ സമിതി യോഗം കൂടുകയും പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പാലക്കാട് ആർആർടിയിൽ നിന്നെത്തിച്ച കൂട് ജയിൽവകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള കാടുമൂടിക്കിടന്ന സ്ഥലങ്ങൾക്കു സമീപമാണ് സ്ഥാപിച്ചത്. പുലിയെ കണ്ടതിനെ തുടർന്ന് ഈ ഭാഗങ്ങളിലെ കാട് കഴിഞ്ഞ ദിവസം വെട്ടി വൃത്തിയാക്കിയിരുന്നു.
ഇതിനു സമീപമുള്ള കാടുമൂടിയ ഭാഗത്താണ് നിലവിൽ കൂട് സ്ഥാപിച്ചത്. മലമ്പുഴ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, നവോദയ വിദ്യാലയം എന്നിവയുടെ പരിസരങ്ങളിൽ പൊലീസും വനംവകുപ്പും നിരീക്ഷണം തുടരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

