പാലക്കാട് ∙ ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു കാരണം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന ഒഴിവുപാറ സ്വദേശിയായ ഒൻപതുവയസ്സുകാരി വിനോദിനിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 2 ലക്ഷം രൂപയാണ് ഇന്നലെ വൈകിട്ടു ലഭിച്ചത്.
പ്രഖ്യാപിച്ച ധനസഹായം പോലും ലഭിക്കാത്തതും കുടുംബത്തിന്റെ ദുരിതവും ഇന്നലെ മലയാള മനോരമ വാർത്തയാക്കിയിരുന്നു. തുടർന്ന് തുക എത്രയും വേഗം ലഭ്യമാക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉൾപ്പെടെ ഇടപെട്ടിരുന്നു. സെപ്റ്റംബർ 25നു വീട്ടിൽ കളിക്കുന്നതിനിടെ വിനോദിനിക്കു വീണു പരുക്കേൽക്കുകയും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തിരുന്നു.
എന്നാൽ മുറിവു വൃത്തിയാക്കി കെട്ടുന്നതിൽ വീഴ്ചവന്നതിനെ തുടർന്നു പഴുപ്പു കൂടുകയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു വലതുകൈ മുറിച്ചുമാറ്റുകയും ചെയ്തു. ആദ്യഘട്ട
ചികിത്സയ്ക്കു ശേഷം കഴിഞ്ഞമാസം 11നാണ് ആശുപത്രിവിട്ടത്. സംഭവത്തിൽ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും തുക ലഭിക്കാൻ വൈകി.
ഒഴിവുപാറ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ വിനോദിനിക്ക് ഇനി കൃത്രിമക്കൈ വയ്ക്കണം. സർക്കാർ ആശുപത്രികളിൽ ആധുനിക രീതിയിലുള്ള കൃത്രിമക്കൈ വയ്ക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. സ്വകാര്യ ആശുപത്രികളിൽ പോയാൽ വലിയ തുക ചെലവും വരും.
വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് ഇതിനു നിർവാഹമില്ല. ഇതിനു സർക്കാരിൽ നിന്നു കൂടുതൽ സഹായം ലഭ്യമാകുമെന്ന പ്രത്യാശയിലാണു കുടുംബം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ ചികിത്സപ്പിഴവു കണ്ടെത്തിയതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

