ഇന്ന്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ജലവിതരണം തടസ്സപ്പെടും
പട്ടാമ്പി ∙ കേരള വാട്ടർ അതോറിറ്റിയുടെ പട്ടാമ്പി സെക്ഷനു കീഴിലെ ഓങ്ങല്ലൂർ പഞ്ചായത്തിലെ മഞ്ഞളുങ്ങൽ പ്രദേശത്ത് കെആർഎഫ്ബിയുടെ റോഡ് പണി നടക്കുന്നതിനിടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ പ്രദേശത്തു ജലവിതരണം തടസ്സപ്പെടുമെന്നു ജല അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.
കൂടിക്കാഴ്ച നാളെ
പാലക്കാട് ∙ മേനോൻപാറ ജിയുപിഎസിൽ ദിവസവേതനാടിസ്ഥാനത്തിൽ യുപിഎസ്ടി തമിഴ് പാർടൈം, യുപിഎസ്ടി മലയാളം പാർടൈം, ഹിന്ദി അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ രാവിലെ 11ന്. ഫോൺ: 9446810370.
∙ പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്കു നാളെ രാവിലെ 10ന് സ്പോട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 0491 2555255.
∙ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ വിവിധ വകുപ്പുകളിൽ ഒന്നാം വർഷ പിജി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു നാളെ വൈകിട്ട് 4നു മുൻപായി കോളജിൽ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ: 0466 2212223.
∙ പാലക്കാട് ഗവ. പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ് അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ബിരുദാനന്തര ബിരുദവും നെറ്റുമാണു യോഗ്യത. ഇവരുടെ അഭാവത്തിൽ യുജിസി യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.
കൂടിക്കാഴ്ച നാളെ രാവിലെ 10ന്. വിവരങ്ങൾ www.gptcpalakkad.ac.in ൽ ലഭിക്കും.
ഫോൺ: 0491 2572640. ∙ പാലക്കാട് ഗവ വിക്ടോറിയ കോളജിൽ ഒന്നാം വർഷ പിജി തലത്തിൽ എസ്ടി, ഒബിഎക്സ്, എൽസി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
https://admission.uoc.ac.in/admission?pages=pg എന്ന വെബ്സൈറ്റിൽ വിവിരം ലഭിക്കും. അർഹരായവർ നാളെ ഉച്ചയ്ക്കു 12ന് മുൻപ് അപേക്ഷിക്കണം.
ഫോൺ: 0491 2576773.
‘വിഷൻ പ്ലസിലേക്ക്’ അപേക്ഷിക്കാം
∙ പാലക്കാട് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാപരിശീലനം നടത്തുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സഹായധന പദ്ധതി ‘വിഷൻ പ്ലസിലേക്ക്’ അപേക്ഷിക്കാം. പ്ലസ്ടു / വിഎച്ച്എസ്സി വിജയിച്ച സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നവർക്കാണു സഹായം.
കുടുംബ വാർഷികവരുമാനം ആറു ലക്ഷത്തിൽ താഴെയുള്ള വിദ്യാർഥികൾ 31നു മുൻപായി പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകണം. ഫോൺ: 0491 2505005.
കൂടിക്കാഴ്ച 12ന്
∙ കുഴൽമന്ദം ഗവ.
മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ കരാറടിസ്ഥാനത്തിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട
ഉദ്യോഗാർഥികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
കൂടിക്കാഴ്ച 12നു രാവിലെ 10.30ന്. ഫോൺ: 9495035469.
സ്പോട് അഡ്മിഷൻ
∙ ഷൊർണൂർ ഐപിടി ആൻഡ് ഗവ.
പോളിടെക്നിക് കോളജിൽ റഗുലർ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 11നു രാവിലെ 9 മുതൽ 10 വരെ നടക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട
ഒന്ന് മുതൽ 25,000 റാങ്ക് വരെയുള്ള വിദ്യാർഥികളും പുതുതായി അപേക്ഷ നൽകിയവർക്കും പങ്കെടുക്കാം. വെബ്സൈറ്റ്: www.polyadmission.org/let, ഫോൺ: 0466 2220450.
ഐടിഐ പ്രവേശനം
കൊഴിഞ്ഞാമ്പാറ ∙ ഗവ.
ഐടിഐയിൽ വനിതകൾക്കായി സംവരണ ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. 8നു മുൻപായി ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
0491- 2971115, 89075 59220.
ഡിപ്ലോമ കോഴ്സ്
വടക്കഞ്ചേരി∙ ഭാരത് സേവക് സമാജിന്റെ 2025-26 വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ മോണ്ടിസോറി –പ്രീ പ്രൈമറി ടീച്ചർ ട്രെയ്നിങ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 9744450728, 9847028408
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]