
പാലക്കാട് നഗരത്തിലെ ശുദ്ധജലച്ചോർച്ച ജല അതോറിറ്റി കാണുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പ്രധാന പൈപ്പ് ലൈനിൽ നിന്നുൾപ്പെടെ ചോർച്ച കാരണം ആയിരക്കണക്കിനു ലീറ്റർ ശുദ്ധജലം പാഴാകുമ്പോഴും അറ്റകുറ്റപ്പണി നടത്താതെ ജല അതോറിറ്റി. ചോർച്ച നിരന്തരം ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. ശകുന്തള ജംക്ഷനിൽ നിന്ന് ബിഒസി റോഡിലേക്കു പ്രവേശിക്കുന്നിടത്തു പ്രധാന പൈപ്പ് ലൈനിലെ ചോർച്ച കാരണം ശുദ്ധജലം പാഴാകാൻ തുടങ്ങി ആഴ്ചകളായി. വെള്ളം സമീപത്തെ ഭിത്തിയിലേക്കാണു ചീറ്റിത്തെറിക്കുന്നത്.
റോഡിലേക്കും വെള്ളം എത്തുന്നുണ്ട്.ബിഒസി റോഡിൽ മറ്റൊരു പൈപ്പ് ലൈനിലെ ചോർച്ച കാരണം മീറ്ററുകളോളം ഉയരത്തിലാണു വെള്ളം തെറിച്ചു വീഴുന്നത്. വേനൽക്കാലത്തു ശുദ്ധജല സംബന്ധമായ പരാതികൾ പരിഹരിക്കാൻ കൺട്രോൾ റൂം തുറന്ന ജല അതോറിറ്റിയാണു ചോർച്ച പരിഹരിക്കാത്തത്. നഗരത്തിൽ പലയിടത്തും സമാനരീതിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. സാങ്കേതികത്വങ്ങൾ നിരത്താതെ ജല അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.