
പാലക്കാട് ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജലവിതരണം മുടങ്ങും: നെന്മാറ∙ പഞ്ചായത്തിലേക്കുള്ള പ്രധാന ജല വിതരണ പൈപ്പ് ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു നെന്മാറ പഞ്ചായത്തിലേക്കുള്ള ജലവിതരണം മുടങ്ങുമെന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
അധ്യാപക ഒഴിവ്
പാലക്കാട് ∙ ഗവ.വിക്ടോറിയ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 15നു രാവിലെ 10ന്. യുജിസി നെറ്റ് യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിന്റെ ഭാഗമാകാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദാനന്തര ബിരുദ തലത്തിൽ നേടിയവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്യണം.ഫോൺ: 0491 2576773.
ആലത്തൂർ∙ എസ്എൻ കോളജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, ഫിസിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19 നു 10ന്. വിശദവിവരങ്ങളും അപേക്ഷാഫോമും www.sncollegealathur.ac.in എന്ന വെബ്സൈറ്റിൽ.
പ്രവാസി ക്ഷേമനിധി കുടിശിക നിവാരണം
പാലക്കാട് ∙ പ്രവാസി ക്ഷേമബോർഡിൽ അംശദായം അടയ്ക്കാനുള്ളവർക്കു ‘എന്റെ കേരളം’ പ്രദർശന മേളയിൽ കുടിശിക അടയ്ക്കാം. മുടക്കം വരുത്തിയവർക്കു കുറഞ്ഞ പലിശ നിരക്കിൽ അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരവുമുണ്ട്.138, 139, 140 നമ്പർ സ്റ്റാളുകളിലാണ് സൗകര്യം. ലൈഫ് സർട്ടിഫിക്കറ്റും വാങ്ങാം. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മേള.
ട്യൂട്ടർ നിയമനം
പാലക്കാട് ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളായ മുണ്ടൂർ (പെൺകുട്ടികൾ) കോങ്ങാട് (ആൺകുട്ടികൾ) എന്നിവിടങ്ങളിൽ ട്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. യുപി ഹൈസ്കൂൾ ക്ലാസുകളിൽ ഇംഗ്ലിഷ്, ഹിന്ദി, ഗണിതം, നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് ഒഴിവ്. അവസാന തീയതി 20. ഫോൺ: 85476 30126. [email protected].
ഹോസ്റ്റൽ പ്രവേശനം
പാലക്കാട് ∙ പട്ടികജാതി വികസന ഓഫിസ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിന് 5 മുതൽ 10 വരെ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗത്തിന് പത്ത് ശതമാനം സംവരണം ലഭിക്കും. അവസാന തീയതി 20. 85476 30126.
പ്രോജക്ട് അസിസ്റ്റന്റ്
പട്ടാമ്പി ∙ ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തും. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡി സി പി / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡി സി എ /പി ജി ഡി സി എ പാസായിരിക്കണം. 13ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.