കാഞ്ഞിരപ്പുഴ ∙ സംസ്ഥാന സ്കൂൾ മേളകൾ ഏതുമാകട്ടെ, അവതരണഗാനം (തീം സോങ്) പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സ്വന്തം.
ഇത്തവണ തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ അവതരണ ഗാനം തയാറാക്കിയതു സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ വി.പ്രഫുൽ ദാസ്. സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള അവതരണഗാനം ഒരുക്കിയതും പ്രഫുൽ ദാസ് തന്നെയായിരുന്നു. കലോത്സവത്തിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പു സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ നിന്നാണു പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളുടെ പാട്ട് അവതരണഗാനമായി തിരഞ്ഞെടുത്തത്. പ്രഫുൽ ദാസിന്റെ രചന, ഒപ്പം സംഗീതവും ആലാപനവും നടത്തിയതും സ്കൂളിലെ കുട്ടികൾ തന്നെ.
വി.കെ.അക്ഷയ്, ഹൃദ്യ കൃഷ്ണ എന്നിവർ വരികൾക്ക് ഈണം പകർന്നു.
പി.കെ.മുഹമ്മദ് ഫായിസ്, ഹൃദ്യ കൃഷ്ണ, എ.സൂരജ് ചന്ദ്രൻ, ആബേൽ ബിനോയ്, ജോയൽ മൈക്കിൾ, കെ.ലക്ഷ്മിക, കെ.ഗാഥ കൃഷ്ണ, സി.പി.വിഷ്ണുദത്ത് എന്നിവർ ചേർന്നാണ് ആമുഖ ഗാനം പാടിയത്. പാട്ടിനു വരികളെഴുതിയ വി.
പ്രഫുൽ ദാസ് പൊറ്റശ്ശേരി സ്കൂൾ പാർലമെന്റ് ചെയർമാനാണ്. മികച്ച പ്രസംഗകനും സംഘാടകനും സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ലീഡറുമാണ്. അവതരണഗാനം ഒരുക്കിയ വിദ്യാർഥികളെ മന്ത്രി ആർ.ബിന്ദു നേരിട്ടു കണ്ട് അഭിനന്ദിച്ചു.
സമൂഹ മാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഒരു ഗ്രാമപ്രദേശത്തെ വിദ്യാലയത്തിലെ കുട്ടികളുടെ ഈ നേട്ടം നാടിന് അഭിമാനമാണെന്നു പ്രിൻസിപ്പൽ പി.സന്തോഷ് കുമാർ, പ്രധാനാധ്യാപിക ടി.സബിത, പിടിഎ പ്രസിഡന്റ് പി.ജയരാജൻ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

