കഞ്ചിക്കോട് ∙ അടച്ചുപൂട്ടിയ കഞ്ചിക്കോട് വരുൺ ബ്രൂവറി– പെപ്സി കമ്പനിയിലെ ഗ്രേഡ് നാലിൽ ഉൾപ്പെടുന്ന 47 തൊഴിലാളികൾ ആനുകൂല്യം ആവശ്യപ്പെട്ടു വീണ്ടും സമരത്തിലേക്ക്. ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ കമ്പനി മാനേജ്മെന്റും തൊഴിലാളി യൂണിയൻ പ്രതിനിധികളും ഇടപെട്ടു നടന്ന ചർച്ചയിൽ ആനുകൂല്യം ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചു മാസങ്ങൾ പിന്നിട്ടിട്ടും നടപടി നീളുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരത്തിലേക്ക് കടക്കുന്നത്.
ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും ലേബർ കമ്മിഷണർ വിളിക്കുന്ന ചർച്ചകളിൽ കമ്പനി മാനേജ്മെന്റ് പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചും സംയുക്ത ട്രേഡ് യൂണിയൻ കമ്പനിക്കു മുന്നിൽ സമരം നടത്തി.
പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ഇന്നലെ കമ്പനിക്കു മുന്നിൽ നടന്ന സമരത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ എസ്.രമേഷ്, എം.ശശിധരൻ, കെ.സുരേഷ്, എം.വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]