കൽപാത്തി ∙ രഥോത്സവത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ കൽപാത്തി അഗ്രഹാരത്തിലെ റോഡുകളുടെ നവീകരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യം. അച്ചൻപടിയിൽ റോഡിനു കുറുകെയുള്ള കലുങ്കിന്റെ സ്ലാബ് തകർന്നുകിടക്കുകയാണ്.
ഇതു പുനർനിർമിക്കുകയോ, പുതിയ സ്ലാബ് സ്ഥാപിക്കുകയോ വേണം. വലിയ രഥങ്ങൾ പോകുന്ന വഴിയാണിത്.
ശേഖരീപുരം ജംക്ഷനിൽ നിന്നു കൽപാത്തിയിലേക്കു പ്രവേശിക്കുന്നിടത്തു തന്നെ റോഡ് തകർന്നു കിടക്കുകയാണ്. സ്കൂളിനു സമീപം ചാലിലും നവീകരണം വേണം.
ചാത്തപുരം ഗ്രാമത്തിലെ റോഡിന്റെ വശത്തു മെറ്റൽ മാത്രമേ ഇട്ടിട്ടുള്ളൂ.
തുടർ നവീകരണം നടത്തിയിട്ടില്ല. പന്ത്രണ്ടാംതെരുവ് ഗ്രാമ റോഡിലും റീടാറിങ് വേണ്ടിവരും.
ചാത്തപുരത്തു നിന്നു പഴയ കൽപാത്തി ഗ്രാമത്തിലേക്കു വരുന്ന റോഡിലും തകർച്ചയുണ്ട്. പുതിയ കൽപാത്തി ഗ്രാമത്തിലെ റോഡൊഴികെ ഇതര റോഡുകളിലെല്ലാം അറ്റകുറ്റപ്പണി അനിവാര്യമാണ്.
അച്ചൻപടിയിൽ റോഡിനു കുറുകെയുള്ള കലുങ്കിന്റെ ഉറപ്പിലും ആശങ്കയുണ്ട്.
ഇക്കാര്യങ്ങളെല്ലാം നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. കലുങ്കിൽ അറ്റകുറ്റപ്പണി വേണ്ടിവന്നാൽ ഒരു മാസത്തോളം സമയം വേണ്ടിവരും.
നവംബർ 7 മുതൽ 17 വരെയാണു കൽപാത്തി രഥോത്സവം. നവംബർ 8നാണു കൊടിയേറ്റം.
കൊടിയേറ്റത്തിനു ശേഷം കൽപാത്തിയിൽ തിരക്കേറും. അതിനു മുൻപ് റോഡ് പണി നടക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]