കഞ്ചിക്കോട് ∙ ഇന്ന് കൊയ്ത്തുമെഷീൻ എത്തിച്ചു കൊയ്യാനിരുന്ന നെൽപാടം കാട്ടാന ചവിട്ടിനശിപ്പിച്ചു. കഞ്ചിക്കോട് ചെല്ലങ്കാവിൽ കർഷക ദമ്പതികളായ അന്തോണിസാമി– മദലമേരി എന്നിവരുടെ ഒന്നരയേക്കർ നെൽപാടമാണ് ഞായറാഴ്ച പുലർച്ചെയും വൈകിട്ടുമായി ആനകൾ നശിപ്പിച്ചത്. പകുതിയിലേറെ നെല്ല് ചവിട്ടിമെതിച്ച നിലയിലാണ്.
പിടി–14, തമിഴ്നാട് കൊമ്പൻ എന്നീ ആനകളാണ് നാശംവരുത്തിയത്.
തൊട്ടടുത്ത പാടങ്ങൾ ശനിയാഴ്ച കൊയ്ത്തു കഴിഞ്ഞിരുന്നു. അന്നു സമയം നീണ്ടതോടെ യന്ത്രം ഇവരുടെ പാടത്തേക്ക് ഇറങ്ങാനായില്ല.
ഇതോടെയാണ് തിങ്കളാഴ്ചത്തേക്കു കൊയ്ത്തു മാറ്റിയത്. ഇതിനു മുന്നൊരുക്കങ്ങൾക്ക് ഇന്നലെ രാവിലെ എത്തിയപ്പോഴാണ് പിടി–14 കൊമ്പൻ നശിപ്പിച്ചു പോയത് കണ്ടത്.
മിച്ചമുള്ള ഭാഗം കൊയ്യാമെന്ന പ്രതീക്ഷയിൽ മടങ്ങി.
എന്നാൽ വൈകിട്ടോടെ പ്രദേശത്തെത്തിയ തമിഴ്നാട് കൊമ്പൻ നാശം പൂർണമാക്കി. ബാക്കിയുണ്ടായിരുന്ന നെൽപാടം നശിപ്പിച്ചതിനൊപ്പം ഇവരുടെ വാഴത്തോട്ടത്തിലും വ്യാപക നാശമുണ്ടാക്കിയാണ് ആന മടങ്ങിയത്.
കൊയ്ത്തു യന്ത്രം ഇറക്കാൻ സോളർവേലികളും താൽക്കാലികമായി പാടത്തു നിന്നു മാറ്റിയിരുന്നു. ഇതിലൂടെയാണ് ആനകൾ കടന്നെത്തിയത്.
വാർഡ് മെംബർ പി.ബി.ഗിരീഷും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു.
വായ്പയെടുത്തും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് അന്തോണിസാമിയും മദലമേരിയും കൃഷിയിറക്കിയത്. സമീപത്ത് സോളർ വേലി ഉൾപ്പെടെ സ്ഥാപിച്ചതിനാൽ ആനകളെ അകറ്റാനായിരുന്നു. എന്നാൽ കൊയ്ത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇവരുടെ എല്ലാ പ്രതീക്ഷകളും ചവിട്ടിമെതിച്ചാണ് കാട്ടാനകൾ നെൽപാടത്തു നിന്നു പോയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

